സ്വ​കാ​ര്യ ജീ​വ​ന​ക്കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ന് ഗ്യാ​ര​ണ്ടി സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്താ​ൻ ആ​ലോ​ച​ന
Wednesday, July 15, 2020 11:33 PM IST
കു​വൈ​റ്റ് സി​റ്റി : സ​ർ​ക്കാ​ർ ക​രാ​റു​ക​ൾ​ക്ക് സ​മാ​ന​മാ​യി സ്വ​കാ​ര്യ​മേ​ഖ​ല​യി​ലും ജീ​വ​ന​ക്കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ഗ്യാ​ര​ണ്ടി സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കാ​ൻ പ​ദ്ധ​തി​ക​ൾ രൂ​പീ​ക​രി​ച്ച​താ​യി പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ അ​റി​യി​ച്ചു.

പു​തി​യ നി​ർ​ദ്ദേ​ശ പ്ര​കാ​രം സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന ഓ​രോ ജോ​ലി​ക്കാ​ര​നും 250 ദി​നാ​ർ ഡെ​പ്പോ​സി​റ്റ് നി​ർ​ബ​ന്ധ​മാ​ക്കും. തൊ​ഴി​ലു​ട​മ​യോ ക​ന്പി​നി​യോ രാ​ജ്യം വി​ട്ടാ​ലും നി​ക്ഷേ​പ​ത്തി​ന്‍റെ ഗു​ണ​ഫ​ലം തൊ​ഴി​ലാ​ളി​ക്ക് ല​ഭി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​തോ​ടൊ​പ്പം തൊ​ഴി​ൽ വ​കു​പ്പി​ന് ല​ഭി​ച്ച പ​രാ​തി​ക​ൾ ക​മ്മീ​ഷ​ൻ അ​ന്വേ​ഷി​ക്കു​ക​യും സ്പോ​ണ്‍​സ​റെ വി​ളി​ക്കു​ക​യും അ​ദ്ദേ​ഹ​ത്തി​നെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യും.

തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ശ​ന്പ​ളം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഏ​കോ​പ​ന​ത്തോ​ടെ ക​ന്പി​നി​ക​ളു​ടെ ഫ​യ​ലു​ക​ൾ റ​ദ്ദ് ചെ​യ്യു​ക​യും ക്രി​മി​ന​ൽ കോ​ട​തി​യി​ലേ​ക്ക് കേ​സു​ക​ൾ റ​ഫ​ർ ചെ​യ്യു​ക​യും ചെ​യ്യും. ഇ​ത്ത​രം ന​ട​പ​ടി​ക​ൾ രാ​ജ്യ​ത്ത് തൊ​ഴി​ൽ സു​ര​ക്ഷ കൈ​വ​രി​ക്കു​വാ​നും വി​സ ട്രേ​ഡിം​ഗ് ഇ​ല്ലാ​താ​ക്കു​വാ​നും സ​ഹാ​യി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കോ​വി​ഡി​ന്‍റെ പാ​ശ്ചാ​ത്ത​ല​ത്തി​ൽ സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളി​ൽ നി​ന്നും വ്യാ​പ​ക പ​രാ​തി​ക​ളാ​ണ് ഉ​യ​ർ​ന്നു വ​രു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വ​ന്ന പ​രാ​തി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും മാ​ർ​ച്ച് മാ​സം മു​ത​ൽ ശ​ന്പ​ളം ന​ൽ​കാ​ത്ത​തോ ന​ഷ്ട​പ​രി​ഹാ​ര ഇ​ഷ്യു​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളാ​ണെ​ന്ന് മാ​ൻ​പ​വ​ർ അ​തോ​റി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ