ജിദ്ദ : ജിദ്ദ ആസ്ഥാനമാക്കി ഇന്ത്യൻ വെൽഫെയർ അസോസിയേഷൻ (ഐഡബ്ല്യുഎ) എന്ന പുതിയ സംഘടന നിലവിൽ വന്നു. നിലവിൽ ജിദ്ദയിൽ ജീവ കാരുണ്യ, കലാ, സാംസ്കാരിക, മത രാഷ്ട്രീയ രംഗത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന പതിനൊന്നോളം പ്രശസ്ത സംഘടനകളുടെ കൂട്ടായ്മയാണ് ഐഡബ്ല്യുഎ എന്ന പുതിയ പൊതുവേദി. ഭാരവാഹികളായി സലാഹ് കാരാടൻ( പ്രസിഡന്റ്), നാസർ ചാവക്കാട് (ജനറൽ സെക്രട്ടറി), അബ്ദുറബ്ബ് പള്ളിക്കൽ(മുഖ്യ രക്ഷാധികാരി), ദിലീപ് താമരക്കുളം(ജനറൽ കണ്‍വീനർ), : അബ്ബാസ് ചെങ്ങാനി ( ട്രഷറർ), ഗഫൂർ തേഞ്ഞിപ്പലം(പിആർഒ) എന്നിവരെയും മീഡിയ കണ്‍വീനറായി മുസ്തഫ പെരുവള്ളൂരിനെയും, വൈസ് പ്രസിഡന്റ്മാരായി അബ്ദുൽ കരീം, ലിയാഖത് കോട്ട, നഷ്രിഫ് എന്നിവരെയും ജോയിന്റ് സെക്രട്ടറി മാരായി സലിം സി, അബ്ദുൽ റസാഖ് മാസ്റ്റർ മന്പുറം, റിസ്വാൻ അലി, ഹനീഫ പാറക്കല്ലിൽ തുടങ്ങിയവരെയും തെരെഞ്ഞെടുത്തു.
വിവിധ സംഘടന പ്രധിനിധികളിൽ നിന്ന് അബ്ദുൽ റഹിമാൻകാളം ബ്രാട്ടിൽ, ജരീർ വേങ്ങര, ജൈസൽ, നജ്മുദ്ധീൻ, മൻസൂർ വണ്ടൂർ, ഹനീഫ ബറക, ഷൗകത്ത് കോട്ട, മുഹമ്മദ് സുഹൈൽ, റഷീദ് കുഞ്ഞു, ഹാരിസ് മേലെ തല വീട്ടിൽ, എംഎആർ നെല്ലിക്കപറന്പ്, മുനീർ കൊടുവള്ളി, നൗഷാദ് ഓച്ചിറ, കരീം മഞ്ചേരി, ഷാനവാസ് വണ്ടൂർ, ജാഫർ മുല്ലപ്പള്ളി, ഇസ്മായിൽ പുള്ളാട്ട്, അബ്ദുല്ല കൊട്ടപ്പുറം, ജലീൽ ഇഒ തുടങ്ങി 24 അംഗങ്ങളുടെ പ്രവർത്തക സമിതിയും തെരഞ്ഞെടുത്തു.
കഴിഞ്ഞ ഹജ് സേവനത്തിന് ഇന്ത്യൻ വെൽഫെയർ അസോസിയേഷനുമായി ചേർന്ന് 350 സന്നദ്ധ വോളണ്ടിയർമാർ ഈ കൂട്ടായ്മയിൽ നിന്ന് സേവനമനുഷ്ടിച്ചിരുന്നു. ജിദ്ദ പൊതു സമൂഹത്തിൽ പ്രവർത്തന പാരന്പര്യം കൊണ്ട് സുപരിചതരായ നേതാക്കളുടെ കീഴിലുളള ഈ സംഘടന മലയാളി സമൂഹത്തിൽ പുതിയ ഉൗർജ്ജം നൽകിയിരിക്കുകയാണ്. പ്രസിഡന്റു സലാഹ് കാരാടൻ അധ്യക്ഷത വഹിച്ചു.
റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ