എം.​എ. യൂ​സ​ഫ​ലി​ക്ക് അ​ബു​ദാ​ബി സ​സ്റ്റ​യി​ന​ബി​ലി​റ്റി ലീ​ഡ​ർ പു​ര​സ്കാ​രം
Tuesday, July 14, 2020 10:09 PM IST
അ​ബു​ദാ​ബി: പ്ര​മു​ഖ വ്യ​വ​സാ​യി​യും ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​നു​മാ​യ എം.​എ. യൂ​സ​ഫ​ലി​ക്ക് ഈ ​വ​ർ​ഷ​ത്തെ അ​ബു​ദാ​ബി സ​സ്റ്റ​യി​ന​ബി​ലി​റ്റി ലീ​ഡ​ർ പു​ര​സ്കാ​രം.

അ​ബു​ദാ​ബി പ​രി​സ്ഥി​തി വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള അ​ബു​ദാ​ബി സ​സ്റ്റെ​യി​ന​ബി​ലി​റ്റി ഗ്രൂ​പ്പാ​ണ് വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ച്ച വ്യ​ക്തി​ക​ളെ​യും സ്ഥാ​പ​ന​ങ്ങ​ളെ​യും പു​ര​സ്കാ​ര​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. സു​സ്ഥി​ര​ത​യു​ടെ മി​ക​ച്ച​തും നൂ​ത​ന​വു​മാ​യ സ​ന്പ്ര​ദാ​യ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തും സു​സ്ഥി​ര മാ​നേ​ജ്മെ​ന്‍റ് ന​ട​പ​ടി​ക​ളു​ടെ പ്ര​യോ​ജ​ന​ങ്ങ​ളെ​ക്കു​റി​ച്ച് അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നു​മാ​ണ് പു​ര​സ്കാ​രം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

പു​ര​സ്കാ​രം ല​ഭി​ച്ച അ​റ​ബ് പൗ​ര​ന​ല്ലാ​ത്ത ഏ​ക വ്യ​ക്തി​യും യൂ​സ​ഫ​ലി​യാ​ണ്. അ​ബു​ദാ​ബി നാ​ഷ​ണ​ൽ ഓ​യി​ൽ ക​ന്പ​നി​യി​ലെ ഷൈ​മ അ​ൽ മ​സ്രോ​യി​ക്കും പു​ര​സ്കാ​ര​ത്തി​ന​ർ​ഹ​യാ​യി​ട്ടു​ണ്ട്. അ​ബു​ദാ​ബി പോ​ർ​ട്ട്, അ​ബു​ദാ​ബി നാ​ഷ​ണ​ൽ എ​ക്സി​ബി​ഷ​ൻ ക​ന്പ​നി, ഡോ​ൾ​ഫി​ൻ എ​ന​ർ​ജി, ബോ​റോ​ഗ് എ​ന്നി​വ​രാ​ണ് വി​വി​ധ മേ​ഖ​ല​ക​ളി​ൽ പു​ര​സ്കാ​രം ല​ഭി​ച്ച മ​റ്റ് സ്ഥാ​പ​ന​ങ്ങ​ൾ.

അ​ബു​ദാ​ബി സ​സ്റ്റെ​യി​ന​ബി​ലി​റ്റി പു​ര​സ്കാ​രം നേ​ടി​യ വ്യ​ക്തി​ക​ളെ​യും സ്ഥാ​പ​ന​ങ്ങ​ളെ​യും അ​ഭി​ന​ന്ദ​നം അ​റി​യി​ക്കു​ന്നു​വെ​ന്ന് അ​ബു​ദാ​ബി പ​രി​സ്ഥി​തി വ​കു​പ്പ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​ശൈ​ഖ സാ​ലെം അ​ൽ ദാ​ഹെ​രി പ​റ​ഞ്ഞു. കോ​വി​ഡ് 19 പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും പ​രി​സ്ഥി​യു​മാ​യി കൂ​ട്ടി​ച്ചേ​ർ​ന്ന് ഭാ​വി​യി​ലു​ണ്ടാ​കു​ന്ന ഏ​തൊ​രു ആ​പ​ത്ഘ​ട്ട​ങ്ങ​ളെ​യും ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി മി​ക​ച്ച രീ​തി​യി​ൽ സ​ന്പ​ദ് വ്യ​വ​സ്ഥ​യെ പു​ന​ർ​നി​ർ​മ്മി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് ഇ​പ്പോ​ൾ കൈ​വ​ന്നി​രി​ക്കു​ന്ന​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി ​ഇ​ടി​ക്കു​ള