കാ​ത്ത​ലി​ക് കോ​ണ്‍​ഗ്ര​സ് യു​എ​ഇ​യു​ടെ ചാ​ർ​ട്ടേ​ർ​ഡ് വി​മാ​ന​ങ്ങ​ൾ നെ​ടു​ന്പാ​ശേ​രി​യി​ലി​റ​ങ്ങി
Tuesday, July 14, 2020 10:08 PM IST
മ​സ്ക​റ്റ്: കാ​ത്ത​ലി​ക് കോ​ണ്‍​ഗ്ര​സ് യു​എ​ഇ​യു​ടെ​യു​ടെ ര​ണ്ടാ​മ​ത്തെ​യും മൂ​ന്നാ​മ​ത്തെ​യും ചാ​ർ​ട്ടേ​ർ​ഡ് വി​മാ​ന​ങ്ങ​ൾ ദു​ബാ​യി​ൽ നി​ന്നു പു​റ​പ്പെ​ട്ട് നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി.

കോ​വി​ഡ് വ്യാ​പ​ന​ത്തി​നി​ട​യി​ലും സ്തു​ത്യ​ർ​ഹ സേ​വ​നം ചെ​യ്യു​ന്ന ന​ഴ്സു​മാ​ർ, അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ, വി​സി​റ്റ് വി​സ​യി​ൽ ജോ​ലി​യ​ന്വേ​ഷി​ച്ചു വ​ന്നു മ​ട​ങ്ങി​പ്പോ​കാ​ൻ ക​ഴി​യാ​തെ മാ​സ​ങ്ങ​ളാ​യി ദു​രി​ത​ത്തി​ലാ​യി​രു​ന്ന​വ​ർ, ജോ​ലി ന​ഷ്ട്ട​പ്പെ​ട്ട​തി​നാ​ൽ സാ​ന്പ​ത്തി​ക​പ്ര​തി​സ​ന്ധി​യി​ലാ​യ​വ​ർ, അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക് സൗ​ജ​ന്യ വി​മാ​ന ടി​ക്ക​റ്റു​ക​ളും മ​റ്റു​ള്ള എ​ല്ലാ യാ​ത്ര​ക്കാ​ർ​ക്കും വ​ന്ദേ ഭാ​ര​ത് വി​മാ​ന​ങ്ങ​ളെ​ക്കാ​ൾ കു​റ​ഞ്ഞ നി​ര​ക്കി​ൽ ടി​ക്ക​റ്റു​ക​ൾ ന​ൽ​കാ​നും കാ​ത്ത​ലി​ക് കോ​ണ്‍​ഗ്ര​സി​നു സാ​ധി​ച്ചു.

വി​കാ​രി​യേ​റ്റ് ഓ​ഫ് സ​തേ​ണ്‍ അ​റേ​ബ്യാ​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ൽ​നി​ന്നു​മു​ള്ള​വ​ർ​ക്കും നാ​നാ​ജാ​തി മ​ത​സ്ഥ​ർ​ക്കും ഈ ​ചാ​ർ​ട്ടേ​ർ​ഡ് വി​മാ​ന​ത്തി​ൽ യാ​ത്ര​ചെ​യ്യാ​ൻ അ​വ​സ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

ഈ ​പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ൽ നാ​ട്ടി​ലെ​ത്താ​നാ​വാ​തെ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് ഒ​രു​കൈ​ത്താ​ങ്ങാ​വാ​ൻ സാ​ധി​ച്ച​തി​ൽ അ​തി​യാ​യ ചാ​രി​താ​ർ​ഥ്യ​മു​ണ്ടെ​ന്ന് കാ​ത്ത​ലി​ക് കോ​ണ്‍​ഗ്ര​സ് യു​എ​ഇ​യു​ടെ പ്ര​സി​ഡ​ന്‍റ് ബെ​ന്നി പു​ളി​ക്കേ​ക്ക​ര പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: ജോ ​കാ​വാ​ലം