ദ​മാ​മി​ൽ നി​ന്നു​മു​ള്ള വി​മാ​ന ടി​ക്ക​റ്റ് റി​യാ​ദി​ൽ നി​ന്നും വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് ന​വോ​ദ​യ റി​യാ​ദ്
Tuesday, July 14, 2020 10:07 PM IST
ദ​മാം: വ​ന്ദേ ഭാ​ര​ത് മി​ഷ​ൻ പു​തി​യ യാ​ത്രാ പ​ട്ടി​ക​യി​ൽ നി​ന്നും റി​യാ​ദി​നെ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി​യ​ത് റി​യാ​ദി​ൽ പ്ര​വാ​സി​ക​ളെ​യാ​കെ വ​ല​ച്ചി​രി​ക്കു​ന്പോ​ഴാ​ണ് റി​യാ​ദി​ൽ നി​ന്നും ദ​മാം വ​ഴി യാ​ത്ര ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ അ​ൽ​ഖോ​ബാ​റി​ൽ നി​ന്നും ടി​ക്ക​റ്റ് എ​ടു​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന ഇ​ന്ത്യ​ൻ എം​ബ​സി മു​ന്നോ​ട്ടു വ​ച്ചി​രി​ക്കു​ന്ന​ത്.

സീ​റ്റ് ല​ഭ്യ​മാ​കു​മെ​ന്ന് യാ​തൊ​രു ഉ​റ​പ്പു​മി​ല്ലാ​തെ അ​ൽ​ഖോ​ബാ​റി​ൽ പോ​യി ടി​ക്ക​റ്റെ​ടു​ക്കു​ക ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​താ​ണെ​ന്നാ​ണ് റി​യാ​ദി​ലെ പ്ര​വാ​സി​ക​ളു​ടെ പ​രാ​തി. ഒ​ന്നു​കി​ൽ ര​ണ്ടു​ത​വ​ണ ദീ​ർ​ഘ​ദൂ​രം യാ​ത്ര ചെ​യ്യേ​ണ്ടി​വ​രും, അ​ല്ലെ​ങ്കി​ൽ ടി​ക്ക​റ്റെ​ടു​ത്ത​ശേ​ഷം യാ​ത്രാ​ദി​വ​സം വ​രെ അ​വി​ടെ താ​മ​സി​ക്കേ​ണ്ടി വ​രും. ര​ണ്ടും യാ​ത്ര​ക്കാ​രെ അ​ത്യ​ധി​കം ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​താ​ണ്. അ​ത്ര​ദൂ​രം യാ​ത്ര ചെ​യ്ത​ശേ​ഷം ചി​ല​പ്പോ​ൾ ടി​ക്ക​റ്റ് ല​ഭി​ക്കാ​തെ മ​ട​ങ്ങി വ​രേ​ണ്ടി​യും വ​രും. ഇ​തി​നു താ​ൽ​ക്കാ​ലി​ക പ​രി​ഹാ​ര​മാ​യി റി​യാ​ദി​ലെ എ​യ​ർ ഇ​ന്ത്യ ഓ​ഫി​സി​ൽ നി​ന്നു​കൂ​ടി ദ​മാം യാ​ത്ര​ക്കാ​ർ​ക്കും ടി​ക്ക​റ്റ് ഇ​ഷ്യൂ ചെ​യ്യാ​ൻ അ​വ​സ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​വോ​ദ​യ അം​ബാ​സ​ഡ​ർ​ക്ക് നി​വേ​ദ​നം അ​യ​ച്ചു.

റി​യാ​ദി​ൽ നി​ന്നും കൂ​ടു​ത​ൽ ഫ്ലൈ​റ്റു​ക​ൾ ചാ​ർ​ട്ട് ചെ​യ്യാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്ത​ണ​മെ​ന്നും ന​വോ​ദ​യ നി​വേ​ദ​ന​ത്തി​ൽ അ​ഭ്യ​ർ​ഥി​ച്ചു.

റി​പ്പോ​ർ​ട്ട്: കു​മി​ൾ സു​ധീ​ർ