ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ: പ്ര​തി​ക​ൾ പി​ടി​യി​ൽ
Tuesday, July 14, 2020 10:05 PM IST
കു​വൈ​റ്റ് സി​റ്റി: രാ​ജ്യ​ത്ത് ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ സം​ഘ​ത്തെ പി​ടി​കൂ​ടി​യ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. രാ​ജ്യ​ത്തൊ​ട്ടാ​കെ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ കോ​ടി​ക്ക​ണ​ക്കി​ന് വി​ല​പി​ടി​പ്പു​ള്ള സ്വ​ത്തു​ക്ക​ളാ​ണ് ക​ണ്ടു​കെ​ട്ടി​യ​ത്. ആ​ഡം​ബ​ര കാ​റു​ക​ളും മോ​ട്ടോ​ർ ബൈ​ക്കു​ക​ളും വി​ല​കൂ​ടി​യ വാ​ച്ചു​ക​ളും ആ​ഭ​ര​ണ​ങ്ങ​ളും വി​വി​ധ ക​റ​ൻ​സി നോ​ട്ടു​ക​ളും മ​ദ്യ കു​പ്പി​ക​ളും അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി.

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ, ഭീ​ക​ര​വാ​ദ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യം എ​ന്നി​വ ത​ട​യു​ന്ന​തി​നാ​യി ക​ർ​ശ​ന​മാ​യ നി​യ​മ​ങ്ങ​ളാ​ണ് രാ​ജ്യ​ത്ത് നി​ല​വി​ലു​ള്ള​ത്. ക്രി​മി​ന​ൽ സം​ഘ​ത്തെ കു​റി​ച്ചു​ള്ള വി​വ​ര​ങ​ൾ ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് പ്ര​തി​ക​ൾ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. സം​ഘ​ത്തി​ന്‍റെ ത​ല​വ​നെ​ന്ന് ക​രു​തു​ന്ന പ്ര​ധാ​ന പ്ര​തി​യു​ടെ ഒ​ളി​ത്താ​വ​ള​ത്തി​ലും റെ​യ്ഡു​ക​ൾ ന​ട​ത്തി​യ​താ​യി പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. അ​ഹ​മ​ദി​യി​ലെ താ​മ​സ സ്ഥ​ല​ത്തും വ​ഫ്ര​യി​ലെ ഒ​രു ഫാം ​ഹൗ​സി​ലും കു​വൈ​റ്റ് സി​റ്റി​യി​ലും ഹ​വ​ല്ലി​യി​ലു​മു​ള്ള ര​ണ്ട് അ​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ലു​മാ​ണ് തി​രി​ച്ചി​ൽ ന​ട​ത്തി​യ​ത്. നേ​ര​ത്തെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കാ​ൻ കൂ​ട്ടു​നി​ന്ന കേ​സി​ൽ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ​യ​ട​ക്കം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ക്രി​മി​ന​ൽ സം​ഘ​ത്തി​ൽ​പ്പെ​ട്ട മ​റ്റു​ള്ള​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്നും എ​ല്ലാ​വ​രേ​യും ഉ​ട​ൻ ത​ന്നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ