മ​സ്ക​റ്റ് അ​ൽ​കൂ​ദ് കെ.​എം​സി​സി​യു​ടെ സ​ഹാ​യ​ത്താ​ൽ ഗ​ർ​ഭി​ണി​യും നാ​ലു മ​ക്ക​ളും നാട്ടിലേക്ക്
Monday, July 13, 2020 11:28 PM IST
മ​സ്ക​റ്റ്: അ​ൽ​കൂ​ദി​ൽ ഒ​റ്റ​പെ​ട്ടു പോ​യ ത​ല​ശേ​രി നി​വാ​സി​ക​ളാ​യ ഏ​ഴു​മാ​സം ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യും നാ​ലു മ​ക്ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബം മ​സ്ക​റ്റ് കെഎം​സി​സി അ​ൽ​കൂ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ കാ​രു​ണ്യ​ത്താ​ൽ നാ​ട​ണ​യു​ന്നു.

ക​ച്ച​വ​ടം പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ൾ ജോ​ലി​ക്കി​റ​ങ്ങി കു​ടും​ബ​ത്തെ നാ​ട്ടി​ലെ​ത്തി​ക്കാ​നി​രു​ന്ന ത​ല​ശേ​രി സ്വ​ദേ​ശി​ക്ക് കോ​വി​ഡ് കാ​ല​ത്ത് സ​ർ​വ പ്ര​തീ​ക്ഷ​യും അ​സ്ത​മി​ച്ച​പ്പോ​ഴാ​ണ് പ്ര​തീ​ക്ഷ​യു​ടെ കി​ര​ണ​ങ്ങ​ളാ​യി അ​ൽ​കൂ​ദ് കെഎം​സി​സി എ​ത്തി​യ​ത്. അ​ഞ്ച് പേ​ർ​ക്കു​ള്ള ടി​ക്ക​റ്റ്, ഒ​പ്പം ഒ​രു വ​ർ​ഷ​വും ഏ​ഴു മാ​സ​വും പ്രാ​യ​മാ​യ കു​ഞ്ഞി​ന് ഇ​തു​വ​രെ വി​സ അ​ടി​ക്കാ​ത്ത​തി​നാ​ൽ അ​ത്ര​യും കാ​ല​ത്തെ ഭീ​മ​മാ​യ പി​ഴ എ​ന്നീ വ​ലി​യ ക​ട​ന്പ​ക​ൾ ക​ട​ക്കാ​ൻ പ​ല​രെ​യും സ​മീ​പി​ച്ചെ​ങ്കി​ലും കോ​വി​ഡ് കാ​ല​ത്ത് ആ​രും ഇ​ത്ര​യും വ​ലി​യ ബാ​ധ്യ​ത ഏ​റ്റെ​ടു​ക്കാ​ൻ ത​യ്യാ​റാ​യി​രു​ന്നി​ല്ല. ഈ ​ദൗ​ത്യ​ത്തി​ൽ ക​രു​ണ വ​റ്റാ​ത്ത ഹൃ​ദ​യ​ങ്ങ​ളു​ടെ അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ കൂ​ടെ ആ​യ​പ്പോ​ൾ കു​റ​ഞ്ഞ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഈ ​കു​ടും​ബ​ത്തി​നു​ള്ള ടി​ക്ക​റ്റു​ക​ളും പി​ഴ അ​ട​ക്കാ​നു​ള്ള തു​ക​യും ശേ​ഖ​രി​ച്ചു.

ഈ ​ദൗ​ത്യ​ത്തി​ൽ സ​ഹ​ക​രി​ച്ച മ​സ്ക​റ്റ് ക​ഐം​സി​സി​യു​ടെ അ​ധ്യ​ക്ഷ​ൻ റ​യീ​സ് അ​ഹ്മ​ദ് സാ​ഹി​ബ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഹീം വ​റ്റ​ല്ലൂ​ർ, സീ​ബ് കെ.​എം​സി​സി പ്ര​സി​ഡ​ന്‍റ് അ​ബൂ​ബ​ക്ക​ർ സാ​ഹി​ബ്, കൈ​ര​ളി​യു​ടെ പി​എം. ജാ​ബി​ർ, റു​സൈ​ൽ കെ.​എം​സി​സി ഭാ​ര​വാ​ഹി ഷം​സീ​ർ കീ​ച്ചേ​രി ത​ന്‍റെ വി​വാ​ഹ വാ​ർ​ഷി​ക ആ​ഘോ​ഷം വ​ക​യി​ൽ ഒ​രു ടി​ക്ക​റ്റി​ന്‍റെ പ​കു​തി നി​ൽ​കി കെ.​എം​സി​സി​യു​ടെ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ത്തി​നും കൂ​ടെ പ്ര​വ​ർ​ത്തി​ക്കാ​ൻ താ​ൽ​പ​ര്യം ഉ​ണ്ടെ​ന്ന​റി​യി​ക്കു​ക​യും, ത​ന്‍റെ റൂ​മി​ൽ കൂ​ടെ​യു​ള്ള​വ​രി​ൽ നി​ന്നും ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തി​യ ദി​ലി​ൻ ദാ​സ്, അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ, അ​വി​ചാ​രി​ത​മാ​യി എ​ത്തി ഈ ​ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ പി.​വി. അ​ബ്ദു​ൾ വ​ഹാ​ബ് സാ​ഹി​ബി​ന്‍റെ ബ​ന്ധു​വാ​യ ജ​സീ​ർ പു​തി​യ​റ​ക്ക​ൽ, റൂ​വി കെ.​എം​സി​സി സാ​ര​ഥി​ക​ൾ എ​ന്നി​വ​ർ​ക്കും അ​ൽ​കൂ​ദ്. കെ.​എം സി​സി ഹൃ​ദ​യം നി​റ​ഞ്ഞ കൃ​ത​ജ്ഞ​ത അ​റി​യി​ച്ചു.

ഏ​താ​ണ്ട് ഒ​ന്ന​ര ല​ക്ഷം രൂ​പ ചി​ല​വ് വ​ന്ന ഈ ​ദൗ​ത്യം ഒ​രാ​ഴ്ച കൊ​ണ്ട് പൂ​ർ​ത്തി​യാ​വു​ന്പോ​ൾ വെ​റും ഒ​രാ​ഴ്ച മു​ൻ​പ് രൂ​പീ​ക​രി​ച്ച മ​സ്ക​റ്റ് കെ.​എം. സി. ​സി അ​ൽ​കൂ​ദ് ഏ​രി​യ ക​മ്മി​റ്റി​ക്ക് ആ​ദ്യ ദൗ​ത്യം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച​തി​ൽ അ​ഭി​മാ​നം.

ജൂ​ലൈ 14 ന് ​ക​ണ്ണൂ​രി​ലേ​ക്ക് പോ​വു​ന്ന റൂ​വി കെ.​എം​സി​സി വി​മാ​ന​ത്തി​ൽ കു​ടും​ബം യാ​ത്ര തി​രി​ക്കും. അ​ൽ​കൂ​ദ് ഏ​രി​യ കെ.​എം​സി​സി റി​ലീ​ഫ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഷാ​ഹു​ൽ ഹ​മീ​ദ് സാ​ഹി​ബ് അ​ഞ്ചം​ഗ കു​ടും​ബ​ത്തി​നു​ള്ള ടി​ക്ക​റ്റി​ന്‍റെ തു​ക​യും, ഫൈ​ൻ അ​ട​ക്കാ​നു​ള്ള തു​ക​യും ട്ര​ഷ​റ​ർ ഷാ​ജ​ഹാ​ൻ മേ​പ്പ​യൂ​രി​ന് കൈ​മാ​റി. അ​ൽ​കൂ​ദ് കെ.​എം​സി​സി പ്ര​സി​ഡ​ന്‍റ് ഹ​മീ​ദ് പേ​രാം​ബ്ര, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ്റി.​പി. മു​നീ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഫൈ​സ​ൽ മു​ണ്ടൂ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പ​ട്ടാ​ന്പി ആ​ഷി​ക്, പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം അ​ഹ​മ്മ​ദ് ചാ​ത്തോ​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: സേ​വ്യ​ർ കാ​വാ​ലം