വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​റ്റ് സൗ​ജ​ന്യ വി​മാ​നം: 30 ടി​ക്ക​റ്റ് ന​ൽ​കി ഫ്രൈ​ഡേ ഫോ​റം കു​വൈ​ത്ത്
Monday, July 13, 2020 11:20 PM IST
കു​വൈ​റ്റ് സി​റ്റി: കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന പ്ര​വാ​സി​ക​ളി​ൽ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​റ്റ് ഒ​രു​ക്കു​ന്ന സൗ​ജ​ന്യ ചാ​ർ​ട്ട​ർ വി​മാ​ന​പ​ദ്ധ​തി​ക്ക് പ്ര​വാ​സി സ​മൂ​ഹ​ത്തി​ൽ നി​ന്നും പി​ന്തു​ണ തു​ട​രു​ന്നു.

പ്ര​മു​ഖ പ്ര​വാ​സി സം​ഘ​ട​ന​യാ​യ ഫ്രൈ​ഡേ ഫോ​റം കു​വൈ​റ്റ് ക​ഴി​ഞ്ഞ ദി​വ​സം 30 ടി​ക്ക​റ്റു​ക​ൾ​ക്കു​ള്ള തു​ക ന​ൽ​കി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി. കു​വൈ​റ്റി​ൽ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള ആ​ദ്യ സൗ​ജ​ന്യ വി​മാ​നം ജൂ​ലൈ 17ന് ​വെ​ള്ളി​യാ​ഴ്ച കോ​ഴി​ക്കോ​ട് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പു​റ​പ്പെ​ടും. പ്ര​മു​ഖ എ​യ​ർ​ലൈ​ൻ ക​ന്പ​നി​യാ​യ ജ​സീ​റ എ​യ​ർ​വേ​സു​മാ​യി സ​ഹ​ക​രി​ച്ച് ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. വി​വി​ധ വ്യ​ക്തി​ക​ളും സം​ഘ​ട​ന​ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ ഇ​തി​ന​കം ത​ന്നെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്ത് വ​ന്നി​ട്ടു​ണ്ട്.

മു​ഴു​വ​ൻ യാ​ത്ര​ക്കാ​ർ​ക്കും പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​യാ​ണ് യാ​ത്ര സൗ​ക​ര്യം ഒ​രു​ക്കു​ന്ന​ത്. ല​ഭി​ച്ച അ​പേ​ക്ഷ​ക​ളി​ൽ നി​ന്നും രോ​ഗി​ക​ൾ, പ്രാ​യാ​ധി​ക്യ​മു​ള്ള​വ​ർ, ജോ​ലി ന​ഷ്ട​പ്പെ​ട്ട​വ​ർ, തു​ച്ഛ വ​രു​മാ​ന​ക്കാ​രാ​യ മ​റ്റു പ്ര​വാ​സി​ക​ൾ എ​ന്നി​വ​ർ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കി​യാ​ണ് യാ​ത്ര​ക്കാ​രു​ടെ അ​ന്തി​മ ലി​സ്റ്റ് ത​യ്യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ