യാ​ത്ര​യ​യ​പ്പു ന​ൽ​കി
Monday, July 13, 2020 11:19 PM IST
റി​യാ​ദ് : കെ.​എം​സി​സി ന്യൂ ​സ​ന​യ്യ ഏ​രി​യ ട്ര​ഷ​റ​റും ദീ​മാ ബി​സ്ക്ക​റ്റ് ക​ന്പ​നി​യി​ലെ സെ​യി​ൽ​സു​മാ​നു​മാ​യ ഷ​റ​ഫൂ​ദ്ദി​ൻ പ​യ്യ​നാ​ടി​ന് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പു ന​ൽ​കി.

എ​ട്ടു വ​ർ​ഷ​മാ​യി ദീ​മാ ബി​സ്ക്ക​റ്റ് ക​ന്പ​നി​യി​ൽ ജോ​ലി ചെ​യ്തു വ​രു​ന്ന ഷ​റ​ഫു​ദ്ദീ​ൻ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ കോ​വി​ഡ് മി​ഷ​ൻ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു. ലോ​ക്ക്ഡൗ​ണ്‍ കാ​ല​യ​ള​വി​ൽ ഭ​ക്ഷ​ണ​ത്തി​നും മ​രു​ന്നി​നു​മാ​യി പ്ര​യാ​സ​പ്പെ​ട്ടി​രു​ന്ന ആ​യി​ര​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മേ​കി​യ റി​യാ​ദ് കെഎം​സി​സി​യു​ടെ റി​ലീ​ഫ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളീ​ൽ മു​ൻ​പ​ന്തി​യി​ലു​ണ്ടാ​യി​രു​ന്ന ഷ​റ​ഫു​ദ്ദീ​ൻ രോ​ഗം മൂ​ലം പ്ര​യാ​സ​മ​നു​ഭ​വി​ച്ച നി​ര​വ​ധി പേ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്ന​തി​നും നി​സ്വാ​ർ​ഥ​മാ​യ സേ​വ​ന​മാ​യി​രു​ന്നു ചെ​യ്തു വ​ന്നി​രു​ന്ന​ത്.

കെ ​എം​സി​സി ഓ​ഫീ​സി​ൽ ന​ട​ന്ന യോ​ഗം വെ​ൽ​ഫെ​യ​ർ ചെ​യ​ർ​മാ​ൻ സി​ദ്ദീ​ഖ് തു​വ്വൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് സി.​പി മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മ​റ്റി​യു​ടെ ഉ​പ​ഹാ​രം മു​തി​ർ​ന്ന നേ​താ​വ് ഉ​മ്മ​ർ അ​മാ​ന​ത്ത് സ​മ്മാ​നി​ച്ചു. ജ​ലീ​ൽ തി​രൂ​ർ, അ​ബ്ദു​ൽ മ​ജീ​ദ്, കെ.​ടി അ​ബൂ​ബ​ക്ക​ർ, അ​ബ്ദു​റ​ഹി​മാ​ൻ ഫ​റോ​ഖ്, അ​ഷ്റ​ഫ് വെ​ള്ള​പ്പാ​ടം, റ​ഫീ​ഖ് പൂ​പ്പ​ലം, മു​ത്തു ക​ട്ടു​പ്പാ​റ, ഹം​സ​ക്കോ​യ, അ​ഷ്റ​ഫ് അ​ച്ചൂ​ർ, ഇ​ൻ​ഷാ​ദ്, ഉ​നൈ​സ്, സി​ദ്ദീ​ഖ് ആ​ന​പ്പ​ടി, ന​ജീ​ബ്, ഹ​ബീ​ബ് അ​ൽ അ​ബീ​ർ, മ​ജീ​ദ് പ​ര​പ്പ​ന​ങ്ങാ​ടി, സ​ഫ്നാ​സ്, അ​ബൂ​ബ​ക്ക​ർ, ഇ​സ്മാ​യി​ൽ ക​രോ​ളം, നാ​സ​ർ നി​ല​ന്പൂ​ർ, റാ​ഫി കൂ​ട്ടാ​യി, ജാ​സിം കാ​സ​ർ​ക്കോ​ട്, ഷെ​മീ​ർ​ക​ണ്ണൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി സു​ബൈ​ർ അ​രി​ന്പ്ര സ്വാ​ഗ​ത​വും സ​ഫീ​ർ പ​റ​വ​ണ്ണ ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ