കുവൈറ്റിൽ 740 പേർക്ക് കോവിഡ്; ഒരു മരണം
Friday, July 10, 2020 8:49 PM IST
കുവൈറ്റ് സിറ്റി: രാജ്യത്ത് വെള്ളിയാഴ്ച 740 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 53580 പേർക്കാണ് വൈറസ് ബാധിച്ചത്. ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 487 പേർ കുവൈത്തികളും 253 പേർ വിദേശികളുമാണ്.

കഴിഞ്ഞ ദിവസം 4121 കോവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയത്. ഇതോടെ ആകെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം 427006 ആയി ഉയര്‍ന്നു. കോവിഡ് ചികിൽസയിലായിരുന്ന ഒരാള്‍ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 383 ആയി. ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ 125 പേര്‍, അഹമദി ഗവര്‍ണറേറ്റില്‍ 248 പേര്‍, ജഹ്റ 165 പേര്‍, ഹവല്ലി ഗവര്‍ണറേറ്റില്‍ 115 പേര്‍, ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 87 പേര്‍ എന്നിങ്ങനെയാണ് പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.

ഇന്ന് 528 പേരാണു രോഗ മുക്തി നേടിയത്‌. ഇതോടെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 43214 ആയി. 9983 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌. 157 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നുണ്ടന്നും ആരോഗ്യ മന്ത്രാലയം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ