റി​യാ​ദ് കോ​ഴി​ക്കോ​ട​ൻ​സി​ന്‍റെ ചാ​ർ​ട്ട​ർ വി​മാ​നം കോ​ഴി​ക്കോ​ട്ടെ​ത്തി
Sunday, July 5, 2020 1:35 AM IST
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യു​ടെ ത​ല​സ്ഥാ​ന ന​ഗ​രി​യാ​യ റി​യാ​ദി​ലെ കോ​ഴി​ക്കോ​ട്ടു​കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ കോ​ഴി​ക്കോ​ട​ൻ​സ് @ റി​യാ​ദ് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ​വ​ർ​ക്ക് നാ​ട​ണ​യാ​നാ​യി ഇ​റാം ഗ്രൂ​പ്പു​മാ​യി ചേ​ർ​ന്നൊ​രു​ക്കി​യ സൗ​ദി എ​യ​ർ​ലൈ​ൻ​സ് ചാ​ർ​ട്ടേ​ർ​ഡ് വി​മാ​നം ആ​റു പി​ഞ്ചു​കു​ട്ടി​ക​ള​ട​ക്കം 265 യാ​ത്ര​ക്കാ​രു​മാ​യി ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 12 മ​ണി​ക്ക് കോ​ഴി​ക്കോ​ട് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. പു​ല​ർ​ച്ചെ അ​ഞ്ചു മ​ണി​ക്കാ​ണ് വി​മാ​നം റി​യാ​ദി​ലെ കിം​ഗ് ഖാ​ലി​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും പ​റ​ന്ന​ത്.

കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പ്ര​കാ​ര​മു​ള്ള സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചും എ​ല്ലാ മു​ൻ​ക​രു​ത​ലു​ക​ളോ​ടെ​യും യാ​ത്ര​ക്കാ​ർ​ക്ക് ഭ​ക്ഷ​ണം ന​ൽ​കി​യു​മാ​ണ് സൗ​ദി എ​യ​ർ​ലൈ​ൻ​സ് ചാ​ർ​ട്ടേ​ർ​ഡ് വി​മാ​ന​സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. എ​ക്സി​റ്റ് വി​സ​യി​ൽ സൗ​ദി അ​റേ​ബ്യ​യി​ലെ ദീ​ർ​ഘ​കാ​ല​ത്തെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് വ​രു​ന്ന​വ​ർ​ക്കും മ​റ്റും ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​യ രീ​തി​യി​ൽ 43 കി​ലോ ബാ​ഗേ​ജ് അ​നു​വ​ദി​ച്ചു​മാ​ണ് ഇ​റാം ഗ്രൂ​പ്പ് ഈ ​സ​ർ​വ്വീ​സു​ക​ൾ ന​ട​ത്തു​ന്ന​ത്.

കോ​ഴി​ക്കോ​ട്ടു​കാ​രോ​ടൊ​പ്പം കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രും കോ​ഴി​ക്കോ​ട​ൻ​സി​ന്‍റെ ആ​ഥി​ത്യം സ്വീ​ക​രി​ച്ച് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു. കോ​വി​ഡ് കാ​ല ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട​ൻ​സ് ന​ൽ​കി​യ സൗ​ജ​ന്യ ടി​ക്ക​റ്റു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി യാ​ത്ര ചെ​യ്യു​ന്ന​വ​രും ഈ ​വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​താ​യി ഇ​തി​ന്‍റെ കോ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഫൈ​സ​ൽ പൂ​നൂ​ർ, അ​ബ്ബാ​സ് വി ​കെ, മു​നീ​ബ് പാ​ഴൂ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു. ഡ​യാ​ലി​സി​സ് അ​ട​ക്ക​മു​ള്ള അ​ടി​യ​ന്ത​ര വൈ​ദ്യ സ​ഹാ​യം ല​ഭി​ക്കേ​ണ്ട​വ​രേ​യും വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ട് ദീ​ർ​ഘ​കാ​ല​മാ​യി സൗ​ദി​യി​ൽ കു​ടു​ങ്ങി​യ​വ​രും ഈ ​വി​മാ​ന​ത്തി​ൽ നാ​ട​ണ​ഞ്ഞു.
കിം​ഗ് ഖാ​ലി​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​ർ​ക്കു​ള്ള എ​ല്ലാ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ളു​മാ​യി കോ​ഴി​ക്കോ​ട​ൻ​സ് ഭാ​ര​വാ​ഹി​ക​ളും സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​രാ​യ അ​ഷ്റ​ഫ് വേ​ങ്ങാ​ട്ട്, മു​ജീ​ബ് ഉ​പ്പ​ട എ​ന്നി​വ​രും ഇ​റാം ഗ്രൂ​പ്പി​ന്‍റെ ലി​ജോ ജോ​യ്, അ​ഹ​മ്മ​ദ് ഫ​ലാ​ഹ്, ഫൈ​സ​ൽ ക​ച്ചേ​രി​ത്തൊ​ടു എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍