കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച ത​മി​ഴ്നാ​ട്, യു​പി സ്വ​ദേ​ശി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ച്ചു
Saturday, July 4, 2020 9:33 PM IST
മു​സാ​മി​യ: കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച ക​ന്യാ​കു​മാ​രി സ്വ​ദേ​ശി സെ​ൽ​വ​രാ​ജ് (48), ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി മ​ണി​ലാ​ൽ ഛോട്ടാ​ലാ​ൽ വ​ർ​മ്മ (74) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ദ​വാ​ദ്മി​യി​ലെ അ​മു​സ്ലീ​ങ്ങ​ൾ​ക്കു​ള്ള ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ച​ത്.

സെ​ൽ​വ​രാ​ജ് ക​ഴി​ഞ്ഞ 25 വ​ർ​ഷ​വും മ​ണി​ലാ​ൽ 40 വ​ർ​ഷ​വു​മാ​യി ദു​ർ​മ​യി​ൽ നി​ർ​മ്മാ​ണ ക​ന്പ​നി​ക​ൾ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. മ​രി​ച്ച ശെ​ൽ​വ​രാ​ജി​ന്‍റെ ഭാ​ര്യ: രാ​ജം. മ​ക്ക​ൾ: ഷെ​ജി​ൻ, ര​ജി​ഷ. മ​ണി​ലാ​ൽ വ​ർ​മ്മ​യു​ടെ ഭാ​ര്യ: ഫൂ​ൽ​മ​തി. മ​ക​ൻ: രാ​ജേ​ഷ് കു​മാ​ർ.

മ​ര​ണം കോ​വി​ഡ് ബാ​ധി​ച്ച​യാ​യി​രു​ന്ന​തി​നാ​ൽ നി​ര​വ​ധി സാ​ങ്കേ​തി​ക​മാ​യ പ്ര​തി​ബ​ന്ധ​ങ്ങ​ൾ ത​ര​ണം ചെ​യ്താ​ണ് കേ​ളി മു​സാ​മി​യ ഏ​രി​യ​യി​ലെ ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്.

മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കേ​ളി ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം കേ​ന്ദ്ര​ക​മ്മി​റ്റി ആ​ക്ടിം​ഗ് ക​ണ്‍​വീ​ന​ർ മ​ധു പ​ട്ടാ​ന്പി, മു​സാ​മി​യ ഏ​രി​യ സെ​ക്ര​ട്ട​റി ഷ​മീ​ർ എം ​കെ പു​ല​മാ​ന്തോ​ൾ, അ​ബ്ബാ​സ് പാ​ല​ത്ത്, അ​ൻ​വ​ർ കു​റു​വ​റ്റൂ​ർ, ദ​വാ​ദ്മി ഏ​രി​യാ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.