കു​വൈ​റ്റി​ൽ വ്യാ​ഴാ​ഴ്ച 919 പേ​ർ​ക്ക് കോ​വി​ഡ്; 675 പേ​ർ രോ​ഗ​മു​ക്ത​രാ​യി
Thursday, July 2, 2020 10:29 PM IST
കു​വൈ​റ്റ് സി​റ്റി: രാ​ജ്യ​ത്ത് 919 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തു​വ​രെ 47,859 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധി​ച്ച​ത്. വ്യാ​ഴാ​ഴ്ച രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 549 പേ​ർ കു​വൈ​ത്തി​ക​ളും 370 പേ​ർ വി​ദേ​ശി​ക​ളു​മാ​ണ്. കോ​വി​ഡ് ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന ഒ​രാ​ൾ കൂ​ടി മ​രി​ച്ച​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് മ​ര​ണം 355 ആ​യി.

ഫ​ർ​വാ​നി​യ ഗ​വ​ർ​ണ്ണ​റേ​റ്റി​ൽ 208 പേ​ർ, അ​ഹ​മ​ദി ഗ​വ​ർ​ണ്ണ​റേ​റ്റി​ൽ 233 പേ​ർ, ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റി​ൽ 159 പേ​ർ, കേ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ൽ 109 പേ​ർ, ജ​ഹ​റ ഗ​വ​ർ​ണ​റേ​റ്റി​ൽ 210 പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് പു​തി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​ന്ന​ലെ 675 പേ​രാ​ണ് രോ​ഗ മു​ക്തി നേ​ടി​യ​ത്. ഇ​തോ​ടെ ആ​കെ രോ​ഗ മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 38390 ആ​യി. 9110 പേ​രാ​ണ് ഇ​പ്പോ​ൾ ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്ന​ത്. 142 പേ​ർ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്ന​ണ്ടെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ