കു​വൈ​റ്റ് മു​നി​സി​പ്പാ​ലി​റ്റി​യി​ൽ വി​ദേ​ശി​ക​ൾ​ക്ക് പ​ക​ര​മാ​യി സ്വ​ദേ​ശി​ക​ളെ നി​യ​മി​ക്കു​ന്നു
Tuesday, June 30, 2020 10:52 PM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് മു​നി​സി​പ്പാ​ലി​റ്റി​യി​ൽ വി​ദേ​ശി​ക​ൾ​ക്ക് പ​ക​ര​മാ​യി നാ​നൂ​റോ​ളം സ്വ​ദേ​ശി​ക​ളെ നി​യ​മി​ക്കു​മെ​ന്ന് പ്രാ​ദേ​ശി​ക പ​ത്ര​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. പു​തി​യ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​വൈ​റ്റ് മു​നി​സി​പ്പാ​ലി​റ്റി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​ഹ​മ്മ​ദ് അ​ൽ മ​ൻ​ഫു​ഹി സി​വി​ൽ സ​ർ​വീ​സ് ക​മ്മീ​ഷ​നു​മാ​യി ച​ർ​ച്ച ന​ട​ത്തി.

എ​ഞ്ചി​നീ​യ​ർ​മാ​ർ, നി​യ​മ​വി​ദ​ഗ്ദ​ർ, സെ​ക്ര​ട്ട​റി പോ​സ്റ്റി​ൽ ജോ​ലി ചെ​യ്യു​ന്ന വി​ദേ​ശി​ക​ൾ​ക്കാ​ണ് ജോ​ലി ന​ഷ്ട​മാ​കു​ന്ന​ത്. സ്വ​ദേ​ശി​വ​ൽ​ക്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ നീ​ക്കം. അ​ടു​ത്ത വ​ർ​ഷ​ത്തോ​ട് കൂ​ടി മു​നി​സി​പ്പാ​ലി​റ്റി​യി​ൽ നി​ന്നും പൂ​ർ​ണ​മാ​യി വി​ദേ​ശി​ക​ളെ ഒ​ഴി​വാ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. അ​തി​നി​ടെ നി​ല​നി​ർ​ത്തു​ന്ന വി​ദേ​ശി​ക​ളു​ടെ ആ​വ​ശ്യ​ക​ത വ്യ​ക്ത​മാ​ക്കു​ന്ന റി​പ്പോ​ർ​ട്ട് വ​കു​പ്പ് മേ​ധാ​വി​ക​ൾ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.​സൗം​ശേ2​ബ2020​ഷൗി​ല30.​ഷു​ഴ

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ