സ​ന്ദ​ർ​ശ​ന വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർ​ക്ക് ഓ​ഗ​സ്റ്റ് 31 വ​രെ നീ​ട്ടി ന​ൽ​കും
Monday, June 1, 2020 2:29 AM IST
കു​വൈ​ത്ത് സി​റ്റി: സ​ന്ദ​ർ​ശ​ന വി​സ​ക​ളു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർ​ക്ക് ആ​ശ്വാ​സ​മാ​യി കു​വൈ​ത്ത് സ​ർ​ക്കാ​ർ. കോ​വി​ഡ് പ്ര​തി​സ​ന്ധി കാ​ര​ണം പ​ല രാ​ജ്യ​ങ്ങ​ളി​ലെ​യും വി​മാ​ന​ങ്ങ​ളും വി​മാ​ന​ത്താ​വ​ള​ങ്ങ​ളും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണ്. സ​ന്ദ​ർ​ശ​ക വി​സ​യി​ൽ എ​ത്തി​യ​വ​ർ ഉ​ൾ​പ്പെ​ടെ നി​ല​വി​ൽ കു​വൈ​ത്തി​ലു​ള്ള വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ എ​ല്ലാ​വ​രും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വെ​ബ്സൈ​റ്റി​ൽ (https://moi.gov.kw/main/) പ്ര​വേ​ശി​ച്ച് പ്ര​തി​മാ​സം 1 കെ​ഡി നി​ര​ക്കി​ൽ പി​ഴ ന​ൽ​കി പു​തു​ക്കാ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

വാ​ണി​ജ്യ, ടൂ​റി​സം, കു​ടും​ബം സ​ന്ദ​ർ​ശ​ന വി​സ​യി​ൽ പ്ര​വേ​ശി​ച്ച എ​ല്ലാ​വ​ർ​ക്കും ആ​ർ​ട്ടി​ക്കി​ൾ 14 (താ​ൽ​ക്കാ​ലി​ക വി​സ) പ്ര​കാ​രം ഓ​ഗ​സ്റ്റ് 31 വ​രെ ഓ​ണ്‍​ലൈ​ൻ വ​രെ നീ​ട്ടി ന​ൽ​കും. നേ​ര​ത്തെ രാ​ജ്യ​ത്തെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ എ​ല്ലാ വി​സ​ക​ൾ​ക്കും മേ​യ് 31വ​രെ എ​ക്സ്റ്റ​ൻ​ഷ​ൻ അ​നു​വ​ദി​ച്ചി​രു​ന്നു. കോ​വി​ഡ് പ്ര​തി​സ​ന്ധി​യും അ​തു​മൂ​ല​മു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളും നീ​ണ്ട് പോ​കു​ന്ന ഘ​ട്ട​ത്തി​ൽ മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള നൂ​റു​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ക്കാ​ർ​ക്കും മ​റ്റു വി​ദേ​ശി​ക​ൾ​ക്കും ഇ​ത് ആ​ശ്വാ​സ​മാ​യി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ