കു​വൈ​ത്തി​ൽ ശ​നി​യാ​ഴ്ച 11 മ​ര​ണം; 1008 പേ​ർ​ക്ക് കോ​വി​ഡ്
Saturday, May 30, 2020 9:43 PM IST
കു​വൈ​ത്ത് സി​റ്റി : കു​വൈ​ത്തി​ൽ ശ​നി​യാ​ഴ്ച 1008 പേ​ർ​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 26192 ആ​യി ഉ​യ​ർ​ന്നു. ഇ​വ​രി​ൽ 8125 പേ​ർ ഇ​ന്ത്യ​ക്കാ​രാ​ണ്. കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ തു​ട​ർ​ന്ന് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ൽ​സ​യി​ലാ​യി​രു​ന്നു 11 പേ​ർ കൂ​ടി മ​ര​ണ​മ​ട​ഞ്ഞു.

രാ​ജ്യ​ത്ത് കോ​വി​ഡി​നെ തു​ട​ർ​ന്ന് 205 പേ​ർ മ​ര​ണ​മ​ട​ഞ്ഞു. 883 പേ​ർ ഇ​ന്ന​ലെ രോ​ഗ മു​ക്തി നേ​ടി. ഇ​തു​വ​രെ​യാ​യി കോ​വി​ഡ് വി​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 10156 ആ​യി. 15831 പേ​രാ​ണ് ഇ​പ്പോ​ൾ ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്ന​ത്. ഇ​വ​രി​ൽ 206 പേ​ർ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്ന​വ​രാ​ണെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ​ക്താ​വ് അ​ബ്ദു​ല്ല അ​ൽ സ​ന​ദ് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ൽ 110, ഹ​വ​ല്ലി ഗ​വ​ർ​ണ്ണ​റേ​റ്റി​ൽ 163, അ​ഹ​മ​ദി ഗ​വ​ർ​ണ്ണ​റേ​റ്റി​ൽ 215, ഫ​ർ​വാ​നി​യ ഗ​വ​ർണ​റേ​റ്റി​ൽ 324, ജ​ഹ്റ ഗ​വ​ർ​ണ്ണ​റേ​റ്റി​ൽ 196 കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ