കി​ട​പ്പാ​ട​വും ഭ​ക്ഷ​ണ​വു​മി​ല്ല​തെ മൈ​താ​ന​ത്ത് ക​ഴി​ഞ്ഞ​വ​ർ​ക്ക് തു​ണ​യാ​യി ക​ല കു​വൈ​റ്റ്
Saturday, May 30, 2020 9:30 PM IST
കു​വൈ​ത്ത് സി​റ്റി: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് തൊ​ഴി​ലി​ല്ലാ​തെ താ​മ​സ​സ്ഥ​ല​ത്തു​നി​ന്നും പു​റ​ത്താ​ക്ക​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​ശ്ര​യ​മാ​യി കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റ്.

തൊ​ഴി​ലി​ല്ലാ​താ​യ​തോ​ടു​കൂ​ടി വാ​ട​ക കൊ​ടു​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് താ​മ​സി​ച്ചു​കൊ​ണ്ടി​രു​ന്നി​ട​ത്തു നി​ന്നും പു​റ​ത്താ​ക്ക​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി മം​ഗ​ഫ് ബ്ലോ​ക്ക് 4 ലെ ​തു​റ​സാ​യ മൈ​താ​ന​ത്താ​ണ് ഇ​വ​ർ ക​ഴി​ഞ്ഞി​രു​ന്ന​ത്. ഭ​ക്ഷ​ണ​വും താ​മ​സ​സ്ഥ​ല​വു​മി​ല്ലാ​തെ ആ​റു​പേ​ർ ഇ​ത്ത​ര​ത്തി​ൽ തു​റ​സാ​യ സ്ഥ​ല​ത്ത് ക​ഴി​യു​ന്നു​വെ​ന്ന് വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ല കു​വൈ​റ്റി​ന്‍റെ സാ​മൂ​ഹി​ക വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​ർ അ​വ​രെ കാ​ണു​ക​യും ഗ്ലോ​ബ​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ന്പ​നി അ​ധി​കൃ​ത​രു​ടെ സ​ഹാ​യ​ത്തോ​ടെ താ​മ​സ​ത്തി​നു​ള്ള സൗ​ക​ര്യ​വും ഭ​ക്ഷ​ണ സൗ​ക​ര്യ​വും ഒ​രു​ക്കി​ക്കൊ​ടു​ക്കു​ക​യും ചെ​യ്തു. ഇ​വ​രി​ൽ മൂ​ന്നു​പേ​ർ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളും ഒ​രാ​ൾ ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​യും ര​ണ്ടു പേ​ർ ശ്രീ​ല​ങ്ക​ൻ സ്വ​ദേ​ശി​ക​ളു​മാ​ണ്.​

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ