കു​വൈ​ത്തി​ൽ ചൊ​വ്വാ​ഴ്ച ഏ​ഴു മ​ര​ണം; 608 പേ​ർ​ക്ക് കോ​വി​ഡ്
Tuesday, May 26, 2020 9:04 PM IST
കുവൈത്ത് സിറ്റി: കു​വൈ​ത്തി​ൽ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 608 പു​തി​യ കൊ​റോ​ണ വൈ​റ​സ് കേ​സു​ക​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്ത​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തോ​ടെ കു​വൈ​ത്തി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 22575 ആ​യി.

കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ തു​ട​ർ​ന്ന് ഏ​ഴു​പേ​ർ കൂ​ടി മ​ര​ണ​മ​ട​ഞ്ഞു. വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ൽ​സ​യി​ലാ​യി​രു​ന്നു രോ​ഗ​ബാ​ധി​ത​ർ. ഇ​ന്ന​ലെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 200 പേ​ർ ഇ​ന്ത്യ​ക്കാ​രാ​ണ്. ഇ​തു​വ​രെ​യാ​യി 7230 ഇ​ന്ത്യ​ക്കാ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ 180, അ​ഹ്മ​ദി ഗ​വ​ർ​ണ​റേ​റ്റി​ൽ 175,ഹ​വാ​ലി ഗ​വ​ർ​ണ​റേ​റ്റി​ൽ 114, ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ൽ 78,ജ​ഹ്റ ഗ​വ​ർ​ണ​റേ​റ്റി​ൽ 61 കേ​സു​ക​ളു​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

685 പേ​ർ ഇ​ന്ന​ലെ രോ​ഗ വി​മു​ക്ത​രാ​യി. ഇ​തോ​ടെ ആ​കെ രോ​ഗ വി​മു​ക്തി​യാ​യ​വ​രു​ടെ എ​ണ്ണം 7138 ആ​യി. 15,097 പേ​രാ​ണു ഇ​പ്പോ​ൾ ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്ന​ത്. 196 പേ​ർ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്ന​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ​ക്താ​വ് അ​ബ്ദു​ല്ല അ​ൽ സ​ന​ദ് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ