മലിനജലം നിരീക്ഷിക്കുവാന്‍ സംവിധാനം ഒരുക്കണമെന്ന് ആഭ്യന്തര മന്ത്രാലയം
Wednesday, April 8, 2020 5:07 PM IST
കുവൈത്ത് സിറ്റി: കൊറോണ വ്യാപനം കൂടുന്നതിന്‍റെ സാഹചര്യത്തില്‍ മലിനജലം നിരീക്ഷിക്കുവാന്‍ സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം പൊതുമരാമത്ത് മന്ത്രാലയത്തിനു കത്തു നല്‍കി.

സമൂഹത്തിൽ വൈറൽ അണുബാധയുണ്ടോയെന്ന് പരിശോധിക്കാനുള്ള നല്ലൊരു മാർഗമാണ് മലിനജല നിരീക്ഷണമെന്നും അതിനുള്ള സൗകര്യം ഒരുക്കുവാനും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. അടുത്തിടെ നെതർലാൻഡിലെ മലിനജലത്തിൽ നിന്നും കൊറോണ വൈറസ് കണ്ടെത്തിയതിന്‍റെ പാശ്ചാത്തലത്തിലാണ് പുതിയ നിര്‍ദേശം സമര്‍പ്പിച്ചത്. ഡച്ച് പബ്ലിക് ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് നെതർലൻഡിന്‍റെ ചില ഭാഗങ്ങളിൽ മലിനജലത്തിൽ കൊറോണ കണ്ടെത്തിയതായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. മലിനജലത്തിൽ വൈറസിന്‍റെ സാന്നിധ്യം ഡിഎൻ‌എ പരിശോധനയിൽ സ്ഥിരീകരിച്ചതെന്ന് പ്രാദേശിക പത്രം അൽ ഖബസ് റിപ്പോര്‍ട്ടു ചെയ്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ