ഇ-​ലേ​ണിം​ഗ് ന​ട​ത്താ​ൻ അ​നു​മ​തി; സ്കൂ​ൾ ക്ലാ​സു​ക​ൾ ഓ​ഗ​സ്റ്റി​ൽ പു​ന​രാ​രം​ഭി​ക്കും
Monday, April 6, 2020 1:45 AM IST
കു​വൈ​ത്ത്: ഇ-​ലേ​ണിം​ഗ് വ​ഴി വി​ദേ​ശ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ സ്കൂ​ൾ അ​ധ്യ​യ​നം പു​ന​രാ​രം​ഭി​ക്കാ​മെ​ന്നും പ​ക്ഷേ നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​ണെ​ന്നും വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പു​തി​യ തീ​രു​മാ​നം അ​നു​സ​രി​ച്ച് ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കും പ​ക്ഷേ മാ​താ​പി​താ​ക്ക​ളു​ടെ അം​ഗീ​കാ​ര​ത്തി​ന് വി​ധേ​യ​മാ​യി​രി​ക്കും അ​തോ​ടൊ​പ്പം നി​ര​സി​ക്കു​വാ​നും മാ​താ​പി​താ​ക്ക​ളെ അ​നു​വ​ദി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ​ഓഗസ്റ്റ്‌ 4 ന് ​മ​ന്ത്രാ​ല​യം ആ​സൂ​ത്ര​ണം ചെ​യ്ത പ്ര​കാ​രം സ്കൂ​ളു​ക​ൾ വീ​ണ്ടും തു​റ​ന്നു​ക​ഴി​ഞ്ഞാ​ൽ കു​ട്ടി​ക​ൾ​ക്ക് ക്ലാ​സു​ക​ളി​ൽ പ​ഠ​നം പു​ന​രാ​രം​ഭി​ക്കു​വാ​നും സാ​ധി​ക്കും.

കു​ട്ടി​ക​ളെ ഓ​ണ്‍​ലൈ​നി​ൽ പ​ഠ​നം പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന് മാ​താ​പി​താ​ക്ക​ളു​ടെ അം​ഗീ​കാ​ര​ത്തി​നാ​യി മ​ന്ത്രാ​ല​യം ഒ​രു പ്ര​ത്യേ​ക ഫോം ​ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ട​ന്നും പ​ങ്കെ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഫോം ​പൂ​രി​പ്പി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഏ​ഴ്മാ​സ​ത്തോ​ളം രാ​ജ്യ​ത്തെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല സ്തം​ഭി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​ണ് ഇ-​ലേ​ണിം​ഗ് ക്ലാ​സു​ക​ൾ​ക്ക് അ​നു​മ​തി ന​ല്കി​യ​ത്. നേ​ര​ത്തെ ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ ന​ട​ത്താ​ൻ പാ​ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രു​ന്ന മ​ന്ത്രാ​ല​യം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഉ​ത്ത​ര​വ് തി​രു​ത്തി​യ​ത്. പ്ല​സ് ടൂ ​ക്ലാ​സു​ക​ൾ ആ​ഗ​സ്റ്റ് നാ​ലി​നും ഒ​ന്നു​മു​ത​ൽ 11 വ​രെ ക്ലാ​സു​ക​ൾ​ക്ക് ഒ​ക്ടോ​ബ​ർ നാ​ലി​നു​മാ​ണ് സ്കൂ​ൾ തു​റ​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ