കു​വൈ​ത്തി​ൽ 75 പു​തി​യ കൊ​റോ​ണ കേ​സു​ക​ളി​ൽ 42 പേ​രും ഇ​ന്ത്യ​ക്കാ​ർ
Saturday, April 4, 2020 2:30 AM IST
കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് 75 കോ​വി​ഡ് പു​തി​യ കേ​സു​ക​ൾ കൂ​ടി സ്ഥി​രീ​ക​രി​ച്ച​താ​യി കു​വൈ​ത്ത് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പു​തി​യ കേ​സു​ക​ളി​ൽ 42 പേ​രും ഇ​ന്ത്യ​ക്കാ​രാ​ണ്. ഇ​തോ​ടെ കോ​വി​ഡ് ബാ​ധി​ച്ച ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം നൂ​റ്റി​പ​തി​നെ​ഞ്ചും ആ​കെ കോ​റോ​ണ ബാ​ധി​ത​രു​ടെ എ​ണ്ണം 417 യു​മാ​യി.

82 പേ​ർ രോ​ഗ​വി​മു​ക്തി നേ​ടി​യ​താ​യും 335 പേ​ർ ചി​ക​ത്സ​യി​ലാ​ണെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ​ക്താ​വ് അ​ബ്ദു​ല്ല അ​ൽ സ​ന​ദ് അ​റി​യി​ച്ചു. 16 പേ​ർ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണെ​ന്നും അ​തി​ൽ അ​ഞ്ച് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ