സ്വ​കാ​ര്യ, വാ​ണി​ജ്യ വി​മാ​ന സ​ർ​വീ​സു​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കി​ല്ലെ​ന്ന് ഡി​ജി​സി​എ
Thursday, April 2, 2020 11:07 PM IST
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും തി​രി​ച്ചു​മു​ള്ള സ്വ​കാ​ര്യ - വാ​ണി​ജ്യ വി​മാ​ന​ങ്ങ​ൾ മ​റ്റൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് രാ​ജ്യ​ത്തെ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഡി​ജി​സി​എ) പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

സ്വ​കാ​ര്യ വി​മാ​ന​ങ്ങ​ൾ പ​റ​ക്കു​ന്നു​വെ​ന്ന വാ​ർ​ത്ത​യി​ൽ യാ​തൊ​രു സ​ത്യാ​വ​സ്ഥ​യു​മി​ല്ല. സ​ർ​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് നേ​ര​ത്തെ ചി​ല രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ചാ​ർ​ട്ട​ർ വി​മാ​ന സ​ർ​വീ​സു​ക​ൾ അ​നു​വ​ദി​ച്ച​തെ​ന്നും ഡി​ജി​സി​എ പ​റ​ഞ്ഞു. മാ​ർ​ച്ച് 11 മു​ത​ൽ കു​വൈ​ത്തി​ലേ​ക്കും തി​രി​ച്ചു​മു​ള്ള വി​മാ​ന​ങ്ങ​ൾ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചി​രു​ന്നു. കോ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നേ​ര​ത്തെ കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് മ​റ്റു രാ​ജ്യ​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചു​മു​ള്ള കാ​ർ​ഗോ വി​മാ​ന​ങ്ങ​ൾ ഒ​ഴി​കെ​യു​ള്ള എ​ല്ലാ വി​മാ​ന​ങ്ങ​ളും നി​ർ​ത്തി​വ​ച്ച​ത്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ