ഇ ​ലേ​ണിം​ഗ് സം​വി​ധാ​ന​ത്തി​ന് അ​നു​മ​തി ന​ൽ​കി കു​വൈ​ത്ത് സ​ർ​ക്കാ​ർ
Thursday, April 2, 2020 9:57 PM IST
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ ​ലേ​ണിം​ഗ് സം​വി​ധാ​ന​ത്തി​ന് അ​നു​മ​തി ന​ൽ​കി​യ​താ​യി സ​ർ​ക്കാ​ർ വ​ക്താ​വ് താ​രി​ഖ് അ​ൽ മു​സ​റാം പ്ര​ഖ്യാ​പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ലാ​ണ് ഇ ​ലേ​ണി​ങ് സം​വി​ധാ​ന​ത്തി​ലൂ​ടെ അ​ക്കാ​ദ​മി​ക് വ​ർ​ഷം തു​ട​രു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കി​യ​ത്.

ഏ​ഴു​മാ​സ​ത്തോ​ളം രാ​ജ്യ​ത്തെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല സ്തം​ഭി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​ണ് ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യ​ത്. വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ അ​ക്കാ​ദ​മി​ക് വ​ർ​ഷം തു​ട​രാ​ൻ അ​വ​സ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​സൌ​ദ് അ​ൽ ഹ​ർ​ബി​യോ​ട് നി​ർ​ദ്ദേ​ശി​ച്ച​താ​യും താ​രി​ഖ് അ​ൽ മു​സ​റാം പ​റ​ഞ്ഞു. നേ​ര​ത്തെ ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ ന​ട​ത്താ​ൻ പാ​ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രു​ന്ന മ​ന്ത്രാ​ല​യം ഉ​ത്ത​ര​വ് ലം​ഘി​ച്ചാ​ൽ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ