ഫ്ലാറ്റ് വാടക ഒഴിവാക്കികൊടുക്കണമെന്ന് റിയൽ എസ്റ്റേറ്റ് ബ്രോക്കേഴ്സ് യൂണിയൻ
Monday, March 30, 2020 10:23 PM IST
കുവൈത്ത് സിറ്റി: ഫ്ലാറ്റ് വാടക ഒഴിവാക്കികൊടുക്കണമെന്ന് റിയൽ എസ്റ്റേറ്റ് ബ്രോക്കേഴ്സ് യൂണിയൻ.രാജ്യത്തെ പ്രത്യേക സാഹചര്യത്തില്‍ കെട്ടിട ഉടമകള്‍ വാടകക്കാരുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിന് "നിങ്ങളുടെ ഫ്ലാറ്റുടമയെ സഹായിക്കൂ' എന്ന പേരില്‍ യൂണിയൻ പ്രചാരണ പരിപാടിയും ആരംഭിച്ചു.

രാജ്യത്തെ ശക്തമായ പ്രതിരോധ നടപടികള്‍ മൂലം മിക്ക സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നില്ല. കമ്പിനികളില്‍ പലര്‍ക്കും തൊഴിലാളികള്‍ക്ക് ശമ്പളം പോലും വിതരണം ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിലാണ് റിയൽ എസ്റ്റേറ്റ് ബ്രോക്കേഴ്സ് യൂണിയൻ കാമ്പയിനുമായി രംഗത്ത് ഇറങ്ങിയത്. മാനുഷിക പരിഗണന നല്‍കി അപ്പാർട്ടുമെന്‍റുകളുടെ വാടക ഒഴിവാക്കണമെന്നും കൊറോണ വൈറസ് പ്രതിസന്ധിയെത്തുടർന്ന് 6 മാസം വരെ പൗരന്മാരുടെയും നിക്ഷേപകരുടെയും വായ്പ നീട്ടിവച്ച ബാങ്കുകളുടെ സമീപകാല തീരുമാനങ്ങൾ നമ്മള്‍ കാണാതെ പോകരുതെന്നും റിയൽ എസ്റ്റേറ്റ് ആൻഡ് ബ്രോക്കേഴ്‌സ് യൂണിയൻ വൈസ് പ്രസിഡന്‍റ് ഇമാദ് ഹൈദർ അഭിപ്രായപ്പെട്ടു.

റിപ്പോർട്ട്: സലിം കോട്ടയിൽ