പൊ​തു​മാ​പ്പ്: ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്ക് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ടി​യ​ന്തി​ര​മാ​യി യാ​ത്രാ സൗ​ക​ര്യ​മൊ​രു​ക്ക​ണം
Sunday, March 29, 2020 1:50 AM IST
കു​വൈ​ത്ത്: കു​വൈ​ത്തി​ൽ താ​മ​സ​നി​യ​മ​ലം​ഘ​ക​ർ​ക്കു ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ മു​പ്പ​ത് വ​രെ ഇ​ഖാ​മ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർ​ക്കും, താ​മ​സ​രേ​ഖ ഇ​ല്ലാ​ത്ത​വ​ർ​ക്കും പി​ഴ കൂ​ടാ​തെ രാ​ജ്യം വി​ടാ​ൻ ഒ​രു മാ​സ​ത്തെ അ​വ​സ​രം അ​നു​വ​ദി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​ആ​നു​കൂ​ല്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി സ്വ​ന്തം നാ​ട്ടി​ലേ​ക്കു തി​രി​ച്ചു വ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ യാ​ത്രാ സൗ​ക​ര്യ മൊ​രു​ക്കു​ന്ന​തി​നാ​യ ന​ട​പ​ടി​ക​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ടി​യ​ന്തി​ര​മാ​യി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കൊ​ണ്ട് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​റ്റ് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ബാ​ബു ഫ്രാ​ൻ​സീ​സ്, വി​ദേ​ശ​കാ​ര്യ വ​കു​പ്പു മ​ന്ത്രി ഡോ. ​ജ​യ​ശ​ങ്ക​ർ, വി​ദേ​ശ കാ​ര്യ വ​കു​പ്പു സ​ഹ​മ​ന്ത്രി ശ്രീ ​വി.​മു​ര​ളീ​ധ​ര​ൻ, വി​ദേ​ശ​കാ​ര്യ വ​കു​പ്പു സെ​ക്ര​ട്ട​റി, എ​ന്നി​വ​ർ​ക്ക് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ന്യൂ​ഡ​ൽ​ഹി ഓ​ഫീ​സു വ​ഴി നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​ത്.

ഇ​ന്ത്യ​യി​ൽ നി​ല​വി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര, ആ​ഭ്യ​ന്ത​ര യാ​ത്ര​ക​ൾ​ക്കു​ള്ള നി​യ​ന്ത്ര​ണ​മു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ, കു​വൈ​റ്റി​ൽ നി​ന്നു​ള്ള പ്ര​ത്യേ​ക ഇ​ള​വി​ന്‍റെ ആ​നു​കൂ​ല്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കി 2020 ഏ​പ്രി​ൽ 1 മു​ത​ൽ ഏ​പ്രി​ൽ 30 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ പ്ര​ത്യേ​ക വി​മാ​ന​ങ്ങ​ൾ ക്ര​മീ​ക​രി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളെ സ്വ​ദേ​ശ​ത്ത് എ​ത്തി​ക്ക​ണ​മെ​ന്ന് നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ