നാ​ടു​ക​ട​ത്ത​ൽ കേ​ന്ദ്ര​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ജാ​മ്യ​ത്തി​ന് സാ​ധ്യ​ത; സ​ഹാ​യ​വു​മാ​യി റി​യാ​ദ് കെഎം​സി​സി
Sunday, March 29, 2020 1:48 AM IST
റി​യാ​ദ്: കോ​റോ​ണ വൈ​റ​സ് പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ റി​യാ​ദി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലും നാ​ടു​ക​ട​ത്ത​ൽ കേ​ന്ദ്ര​ത്തി​ലും (ത​ർ​ഹീ​ൽ) ക​ഴി​യു​ന്ന​വ​ർ​ക്ക് ജാ​മ്യം ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ഇ​തി​നാ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ചെ​യ്യാ​ൻ റി​യാ​ദ് കെഎം​സി​സി ത​യാ​റാ​ണെ​ന്നും സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വാ​ർ​ത്താ കു​റി​പ്പി​ൽ അ​റി​യി​ച്ചു.

നി​യ​മ​പ​ര​മാ​യ രേ​ഖ​ക​ളു​ടെ അ​ഭാ​വ​ത്താ​ൽ പി​ടി​യി​ലാ​യ നി​ര​വ​ധി മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള ഇ​ന്ത്യ​ക്കാ​ർ റി​യാ​ദി​ലെ ത​ർ​ഹീ​ലി​ൽ ക​ഴി​യു​ന്നു​ണ്ട്. ഇ​രു​ന്നൂ​റി​ല​ധി​കം ഇ​ന്ത്യ​ക്കാ​ർ നി​ല​വി​ൽ ഡി​പ്പോ​ർ​ട്ടേ​ഷ​ൻ സെ​ന്‍റ​റി​ലു​ണ്ടെ​ന്നാ​ണ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വെ​ൽ​ഫെ​യ​ർ വിം​ഗ് വോ​ള​ണ്ടി​യ​ർ​മാ​രു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ​ത്. ഇ​തെ​തു​ട​ർ​ന്ന് ത​ർ​ഹീ​ൽ മേ​ധാ​വി​ക​ളു​മാ​യി ഇ​വ​ർ ച​ർ​ച്ച ന​ട​ത്തു​ക​യും സാ​ധ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കാ​മെ​ന്ന് ഉ​റ​പ്പ് വാ​ങ്ങു​ക​യും ചെ​യ്തു. വി​ഷ​യം ഇ​ന്ത്യ​ൻ എം​ബ​സി അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ലും കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ട്.

തൊ​ഴി​ൽ പ​രി​ശോ​ധ​ന​ക്കി​ടെ പി​ടി​ക്ക​പ്പെ​ട്ട് റി​യാ​ദ് ത​ർ​ഹീ​ലി​ൽ ക​ഴി​യു​ന്ന ഇ​ന്ത്യ​ക്കാ​രി​ൽ പ​ല​ർ​ക്കും എം​ബ​സി​യി​ൽ നി​ന്നും എ​മ​ർ​ജ​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ട​ക്ക​മു​ള്ള രേ​ഖ​ക​ൾ ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​വ​രെ നാ​ട്ടി​ലേ​ക്ക് ക​യ​റ്റി വി​ടാ​നി​രി​ക്കെ​യാ​ണ് കൊ​റോ​ണ വൈ​റ​സ് നി​മി​ത്തം സ​ഉൗ​ദി അ​റേ​ബ്യ​യി​ൽ അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​യ്ക്കു​ന്ന​ത്. ഇ​തോ​ടെ ഇ​വ​രു​ടെ യാ​ത്ര അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി. നി​ല​വി​ലെ സാ​ഹ​ച​ര്യം മാ​റി വ​രു​ന്ന​ത് വ​രെ ഒ​രു പ​ക്ഷെ ഇ​വ​ർ ജ​യി​ലി​ൽ ക​ഴി​യേ​ണ്ട​താ​യി വ​രും. അ​ത​ല്ലെ​ങ്കി​ൽ പ്ര​ത്യേ​ക വി​മാ​നം അ​നു​വ​ദി​ക്കേ​ണ്ടി വ​രും. എ​ന്നാ​ൽ ഈ ​പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് താ​ൽ​ക്കാ​ലി​ക​മാ​യി ജാ​മ്യം ല​ഭി​ക്കു​ന്ന​തി​നാ​ണ് ഇ​ത് വ​ഴി അ​വ​സ​ര​മൊ​രു​ങ്ങു​ക.

ജ​ലി​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ ബ​ന്ധു​ക്ക​ളോ സു​ഹൃ​ത്തു​ക്ക​ളോ പ്ര​സ്തു​ത വി​വ​രം 0508517210 എ​ന്ന ന​ന്പ​റി​ൽ അ​റി​യി​ക്കു​ക​യാ​ണെ​ങ്കി​ൽ റി​യാ​ദ് കെ.​എം.​സി.​സി​യു​ടെ വെ​ൽ​ഫെ​യ​ർ വിം​ഗ് അ​വ​ർ​ക്ക് ജാ​മ്യം ല​ഭി​ക്കാ​നാ​വ​ശ്യ​മാ​യ സ​ഹാ​യം ന​ൽ​കാ​ൻ ത​യ്യാ​റാ​ണെ​ന്ന് റി​യാ​ദ് കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ണ്ട് സി.​പി.​മു​സ്ത​ഫ​യും വെ​ൽ​ഫെ​യ​ർ വിം​ഗ് ചെ​യ​ർ​മാ​ൻ സി​ദ്ദീ​ക്ക് തു​വ്വൂ​രും അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ