കോ​വി​ഡ് 19: സൗ​ദി 250 വി​ദേ​ശ നി​യ​മ​ലം​ഘ​ക​രെ മോ​ചി​പ്പി​ച്ചു
Friday, March 27, 2020 9:16 PM IST
റി​യാ​ദ്: ത​ട​വ​റ​ക​ൾ കൊ​റോ​ണ വൈ​റ​സ് ബാ​ധ​യി​ൽ നി​ന്നും മു​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സൗ​ദി​യി​ൽ നി​യ​മ​ലം​ഘ​ക​രാ​യി ജ​യി​ലി​ൽ ക​ഴി​ഞ്ഞി​രു​ന്ന 250 വി​ദേ​ശി​ക​ളെ മോ​ചി​പ്പി​ക്കാ​ൻ ഭ​ര​ണ​കൂ​ടം തീ​രു​മാ​നി​ച്ചു. മോ​ചി​പ്പി​ക്കു​ന്ന​വ​രെ നാ​ട്ടി​ലേ​ക്ക് തി​രി​ച്ച​യ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ അ​വ്വാ​ദ് അ​ൽ അ​വ്വ​ദി​നെ ഉ​ദ്ധ​രി​ച്ചു കൊ​ണ്ട് സൗ​ദി മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

സൗ​ദി​യി​ലെ റെ​സി​ഡ​ൻ​സി നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​തി​നാ​ണ് ഇ​വ​രെ പി​ടി​യി​ലാ​യ​ത്. സ​മൂ​ഹ​ത്തി​ലും സൗ​ദി ത​ട​വ​റ​ക​ളി​ലും കോ​വി​ഡ് പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​ണ് ഈ ​ന​ട​പ​ടി​ക​ളെ​ന്നും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ