ക​ർ​ഫ്യൂ സ​മ​യം നീ​ട്ടു​മെ​ന്ന പ്ര​ച​ര​ണം വ്യാ​ജം
Friday, March 27, 2020 9:14 PM IST
കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ നി​ല​വി​ലു​ള്ള ക​ർ​ഫ്യൂ സ​മ​യം നീ​ട്ടു​വാ​നോ മ​റ്റു നി​ർ​ദ്ദേ​ശ​ങ്ങ​ളോ ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് സു​ര​ക്ഷാ വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് അ​ൽ അ​ൻ​ബ റി​പ്പോ​ർ​ട്ട് ചെ​യ്തു. ക​ർ​ഫ്യൂ സ​മ​യം നീ​ട്ടു​മെ​ന്ന വ്യാ​ജ വാ​ർ​ത്ത​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​തി​ൻ​റെ പാ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​ത്.

24 മ​ണി​ക്കൂ​ർ ക​ർ​ഫ്യൂ വ​രു​ന്നു എ​ന്ന വ്യാ​ജ പ്ര​ചാ​ര​ണം വ​ന്ന​തോ​ടെ ക​ഴി​ഞ്ഞ ദി​വ​സം സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ വ​ൻ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. ആ​ളു​ക​ൾ സാ​ധ​ന​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ വാ​ങ്ങി സം​ഭ​രി​ക്കു​ക​യാ​ണ്. നി​ര​വ​ധി വാ​ട്ട്സ് ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ലാ​ണ് വ്യാ​ജ പ്ര​ച​ര​ണം ന​ട​ന്ന​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന വ്യാ​ജ​വാ​ർ​ത്ത​ക​ൾ വി​ശ്വ​സി​ക്ക​രു​തെ​ന്നും കൊ​റോ​ണ വൈ​റ​സി​നെ​തി​രെ പോ​രാ​ടു​ന്ന​തി​ന് എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണം ആ​വ​ശ്യ​മു​ള്ള സ​മ​യ​ത്ത് ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ക്കു​ക എ​ന്ന​താ​ണ് ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ന്‍റെ ഉ​ദ്ദേ​ശ്യ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ