കുവൈത്തിൽനിന്നും ഈജിപ്തിലേക്ക് വിമാന സർവിസ് ആരംഭിച്ചു
Wednesday, March 25, 2020 11:21 PM IST
കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് ഈജിപ്തിലേക്ക് വിമാന സർവീസ് താല്‍ക്കാലികമായി പുനരാരംഭിച്ചു. ഈജിപ്ത് ഭരണകൂടത്തിന്‍റെ പ്രത്യേക അഭ്യർഥന മാനിച്ച് കുവൈത്ത് വ്യോമയാന വകുപ്പ് വിമാന സർവീസിന് അനുമതി നൽകിയത്.

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി യാത്ര വിമാനങ്ങൾ പൂര്‍ണമായും നിർത്തിയിരുന്നു . അതിനിടെ ഇന്ന് മുതല്‍ മാര്‍ച്ച് 30 വരെ ഈജിപ്ത് എയർ വിമാനം കെയ്റോവിലേക്ക് സര്‍വീസ് നടത്തും. കുവൈത്തിലെ ഈജിപ്ത് എംബസി വഴിയാണ് യാത്രാ ക്രമീകരണങ്ങള്‍ നടക്കുന്നത്.

റിപ്പോർട്ട്: സലിം കോട്ടയിൽ