കോവിഡ് 19: സൗദിയിൽ ആദ്യ മരണം മദീനയിൽ
Tuesday, March 24, 2020 11:39 PM IST
റിയാദ്: രാജ്യത്ത് ഇന്നു പുതുതായി 205 പേർക്കു കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം രാജ്യത്ത് 767 ആയി. അതേസമയം രാജ്യത്ത് ആദ്യ കൊറോണ മരണം സ്ഥിരീകരിച്ചു. മദീനയിലാണ് മരണം റിപ്പോർട്ടു ചെയ്തു. മദീന പ്രവിശ്യയിലെ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന അഫ്ഗാൻ സ്വദേശിയായ രോഗിയാണ് മരണപ്പെട്ടത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ