ആശുപത്രികളിലെ സന്ദർശന സമയം ഉച്ചക്ക് ഒന്നു മുതൽ 3 വരെ
Tuesday, March 24, 2020 10:45 PM IST
കുവൈത്ത് സിറ്റി : ആശുപത്രികളിലെ സന്ദർശന സമയം പുതുക്കിയതായി ആരോഗ്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. മുസ്തഫ റെദ ഉദ്ധരിച്ച് അൽ അൻബ ദിനപത്രം റിപ്പോർട്ടു ചെയ്തു. പുതുക്കിയ സമയക്രമം അനുസരിച്ച്, ആശുപത്രികളിലെ സന്ദർശന സമയം ഉച്ചക്ക് 1:00 മുതൽ 3:00 വരെയായാണ് നിജപ്പെടുത്തിയിരിക്കുന്നത്.

കൊറോണ വൈറസ് വ്യാപനത്തിന്‍റെ പാശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. രോഗികളുടെ സുരക്ഷ ഉയർത്തിപ്പിടിക്കുന്നതിനും കൊറോണ അപകടസാധ്യതകളും കുറയ്ക്കുന്നതിനും ആശുപത്രിയിലെ തിരക്ക് ഒഴിവാക്കുന്നതിനുമാണ് സന്ദര്‍ശന സമയം വെട്ടിക്കുറച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.

റിപ്പോർട്ട്: സലിം കോട്ടയിൽ