അ​ബ്ദു​ൽ ക​രീം കോ​ട്ട​ക്ക​ലി​ന് സോ​ഷ്യ​ൽ ഫോ​റം യാ​ത്ര​യ​യ​പ്പു ന​ൽ​കി
Thursday, February 20, 2020 10:55 PM IST
റി​യാ​ദ്: സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ഷി​ഫാ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​യ അ​ബ്ദു​ൽ ക​രീം കോ​ട്ട​ക്ക​ലി​ന് റി​യാ​ദ് സോ​ഷ്യ​ൽ ഫോ​റം സ്റ്റേ​റ്റ് ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പു ന​ൽ​കി.

ഇ​രു​പ​ത്തി​നാ​ലു വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചാ​ണ് അ​ബ്ദു​ൽ ക​രീം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത്. റി​യാ​ദി​ലെ ഷി​ഫ സ​ന​യ​യി​ൽ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​ക​ളി​ലെ സാ​ന്നി​ധ്യ​മാ​യി​രു​ന്നു അ​ബ്ദു​ൽ ക​രീം. ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റ​ത്തി​ന്‍റെ ക​മ്മി​റ്റി​ക​ളി​ൽ വി​വി​ധ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ വ​ഹി​ക്കു​ക​യും പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​വു​മാ​യി​രു​ന്നു ക​രീം കോ​ട്ട​ക്ക​ൽ എ​ന്ന് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു കൊ​ണ്ട് സം​സാ​രി​ച്ച സോ​ഷ്യ​ൽ ഫോ​റം സ്റ്റേ​റ്റ് പ്ര​സി​ഡ​ന്‍റ് ഉ​സ്മാ​ൻ മു​ഹ​മ്മ​ദ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ച​ട​ങ്ങി​ൽ സോ​ഷ്യ​ൽ ഫോ​റം സ്റ്റേ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​സാ​ർ ച​ങ്ങ​നാ​ശ്ശേ​രി, സെ​ക്ര​ട്ട​റി മു​ഹീ​നു​ദ്ദീ​ൻ മ​ല​പ്പു​റം, സ്റ്റേ​റ്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സ​ലിം മ​ഞ്ചേ​രി, മു​ഹ​മ്മ​ദ​ലി ചെ​റു​തു​രു​ത്തി, കു​ഞ്ഞു​മു​ഹ​മ്മ​ദ് കു​ട്ടി (ബാ​പ്പു​ട്ടി) മ​ല​പ്പു​റം, അ​ൻ​വ​ർ സാ​ദ​ത്ത്, റ​ഹീം ക​ല്ലാ​യി, ഷാ​ന​വാ​സ് ക​ട​ക്ക​ൽ, അ​ഷ്റ​ഫ് വേ​ങ്ങൂ​ർ, അ​ബ്ദു​ൽ അ​സീ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ