അ​ഗ്നി​ശ​മ​ന​സേ​ന​ക്ക് സ്വന്തമായി റോ​ബോ​ട്ടും; ഇനി തീയണക്കൽ വെറെ ലെവൽ
Wednesday, February 19, 2020 11:17 PM IST
അ​ബു​ദാ​ബി: ത​ല​സ്ഥാ​ന​ന​ഗ​രി​യി​ലെ അ​ഗ്നി​ശ​മ​ന സേ​ന​യി​ലേ​ക്ക് റോ​ബോ​ട്ട് എ​ത്തി. തീ​യ​ണ​ക്കാ​നു​ള്ള സം​ഘ​ത്തി​ൽ ഇ​നി റോ​ബോ​ട്ടും എ​ത്തും. ടാ​ഫ് 35 എ​ന്ന റോ​ബ​ട്ട് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ​ജോ​ലി​ക്കു ക​യ​റി​യ​ത്.

300 മീ​റ്റ​ർ അ​ക​ല​ത്തി​ലി​രു​ന്നു വെ​ള്ള​വും പ​ത​യും സ്പ്രേ ​ചെ​യ്ത് എ​ത്ര വ​ലി​യ തീ ​കെ​ടു​ത്താ​നും ടാ​ഫി​നു സാ​ധി​ക്കും. റി​മോ​ട്ട് ക​ണ്‍​ട്രോ​ളി​ൽ നി​യ​ന്ത്രി​ക്ക​പ്പെ​ടു​ന്ന റോ​ബ​ട്ട്, ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദേ​ശം അ​നു​സ​രി​ച്ചു ഓ​ടി​യെ​ത്തി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടും . സ​ന്ദ​ർ​ഭ​ത്തി​ന​നു​സ​രി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ്വ​യം നി​യ​ന്ത്രി​ക്കാ​നും ശേ​ഷി​യു​ണ്ട് എ​ന്ന​താ​ണ് പ്ര​ധാ​ന പ്ര​ത്യേ​ക​ത.

ദു​ര​ന്ത​ത്തി​ന്‍റെ വ്യാ​പ്തി മ​ന​സി​ലാ​ക്കി അ​തി​നാ​വ​ശ്യ​മാ​യ ശ​ക്തി​യി​ലും വ്യാ​പ്തി​യി​ലും വെ​ള്ളം ചീ​റ്റി നി​മി​ഷ​ങ്ങ​ൾ കൊ​ണ്ട് തീ​യ​ണ​ക്കു​മെ​ന്നു സി​വി​ൽ ഡി​ഫ​ൻ​സ് ഉ​പ​മേ​ധാ​വി മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം അ​ൽ അം​റി പ​റ​ഞ്ഞു. കെ​ട്ടി​ട​ങ്ങ​ൾ, ഭൂ​ഗ​ർ​ഭ പാ​ത, ഓ​യി​ൽ റി​ഫൈ​ന​റി​ക​ൾ, കെ​മി​ക്ക​ൽ ഫാ​ക്ട​റി​ക​ൾ, ഇ​ല​ക്ട്രി​ക് സ​ബ് സ്റ്റേ​ഷ​നു​ക​ൾ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലെ തീ ​കെ​ടു​ത്താ​ൻ ഏ​റെ സ​ഹാ​യ​പ്ര​ദ​മാ​കും ഈ ​റോ​ബോ​ട്ട് . ഇ​റ്റാ​ലി​യ​ൻ എ​ൻ​ജി​നീ​യ​റിം​ഗ് ക​ന്പ​നി​യാ​യ എ​മി ക​ണ്‍​ട്രോ​ൾ​സും ജ​ർ​മ​ൻ ക​ന്പ​നി​യാ​യ മ​ഗി​റ​സും ചേ​ർ​ന്നാ​ണ് റോ​ബ​ട്ടി​നെ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി ​ഇ​ടി​ക്കു​ള