ഇ​ന്ത്യ​യി​ൽ മ​ത​ത്തി​ന്‍റെ പേ​രി​ൽ പൗ​ര​ത്വ​മെ​ന്ന​ത് അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല
Wednesday, February 19, 2020 11:00 PM IST
ഷാ​ർ​ജ (യു​എ​ഇ) : പൗ​ര​ത്വം ജന്മ​വ​കാ​ശ​മാ​ണെ​ന്നും ലോ​ക​ത്ത് മ​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പൗ​ര​ത്വം ന​ട​പ്പാ​ക്കു​ന്ന അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​മാ​ണ് ഇ​ന്ത്യ​യി​ൽ ഉ​ള്ള​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. യു​എ​ഇ​യി​ലെ ഷാ​ർ​ജ​യി​ൽ ഇ​ൻ​കാ​സ് കേ​ന്ദ്ര ക​മ്മി​റ്റി, ’ഒ​രു ഇ​ന്ത്യ ഒ​രു ജ​ന​ത’ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച പൊ​തു​പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം.

ഇ​ന്ത്യ​യി​ൽ മ​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പൗ​ര​ത്വം ന​ട​പ്പാ​ക്കു​ന്ന​തി​നെ, കോ​ണ്‍​ഗ്ര​സും യു​ഡി​എ​ഫും ഒ​റ്റ​ക്കെ​ട്ടാ​യി എ​തി​ർ​ക്കും. കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി ഉ​ള്ളി​ട​തോ​ളം കാ​ലം, ഒ​രാ​ൾ​ക്കും പാ​ക്കി​സ്ഥാ​നി​ലേ​ക്ക് പോ​കേ​ണ്ടി വ​രി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല തു​റ​ന്ന​ടി​ച്ചു. അ​ഡോ​ൾ​ഫ് ഹി​റ്റ്ല​റും അ​ദേ​ഹ​ത്തി​ന്‍റെ മ​ന്ത്രി​യാ​യി​രു​ന്നു ഗീ​ബ​ൽ​സും പോ​ലെ, പൗ​ര​ത്വ​ത്തി​ന്‍റെ പേ​രി​ൽ, ഇ​ന്ത്യ​യി​ൽ ബി​ജെ​പി​യും ആ​ർ​എ​സ് എ​സും, ആ​യി​രം ക​ള്ള​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ചു ന​ട​പ്പാ​ക്കു​ക​യാ​ണ്. ഇ​തി​നെ ശ​ക്ത​മാ​യി ചെ​റു​ത്ത് തോ​ൽ​പ്പി​ക്കു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ഇ​ൻ​കാ​സ് യു​എ​ഇ പ്ര​സി​ഡ​ന്‍റ് മ​ഹാ​ദേ​വ​ൻ വാ​ഴ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മം​ഗ​ലാ​പു​രം നോ​ർ​ത്ത് മു​ൻ എം​എ​ൽ​എ മൊ​യ്തീ​ൻ ബാ​വ, ദു​ബാ​യ് ക​ഐം​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം എ​ളേ​റ്റി​ൽ, ഇ​ൻ​കാ​സ് യു​എ​ഇ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പു​ന്ന​ക്ക​ൻ മു​ഹ​മ്മ​ദ​ലി, ഷാ​ർ​ജ ഇ​ൻ​കാ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. വൈ ​എ റ​ഹിം, ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ പ്ര​സി​ഡ​ന്‍റ് ഇ.​പി. ജോ​ണ്‍​സ​ണ്‍, ട്ര​ഷ​റ​ർ കെ ​ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​സോ​സി​യേ​ഷ​ന്‍റെ പു​തി​യ ഭാ​ര​വ​ഹി​ക​ളെ പ്ര​തി​പ​ക്ഷ നേ​താ​വ് ഷാ​ൾ അ​ണി​യി​ച്ച് അ​ഭി​ന​ന്ദി​ച്ചു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഇ​തോ​ടൊ​പ്പം അ​ര​ങ്ങേ​റി. യു​എ​ഇ​യി​ലെ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ നി​ന്നു​ള്ള നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ സം​ബ​ന്ധി​ച്ചു.​

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള