മ​നു​ഷ്യ​ക്ക​ട​ത്ത്: പാ​ർ​ല​മെ​ന്‍റ് അം​ഗ​ത്തി​നെ​തി​രെ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​മെ​ന്ന് ബം​ഗ്ലാ​ദേ​ശ് സ​ർ​ക്കാ​ർ
Tuesday, February 18, 2020 11:09 PM IST
കു​വൈ​ത്ത് സി​റ്റി : മ​നു​ഷ്യ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ബം​ഗ്ലാ​ദേ​ശ് പാ​ർ​ലി​മെ​ന്‍റ് അം​ഗ​ത്തി​നെ​തി​രെ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ അ​ഴി​മ​തി വി​രു​ദ്ധ ക​മ്മീ​ഷ​നോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് ബം​ഗ്ലാ​ദേ​ശ് സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

അ​ഴി​മ​തി​ക്കെ​തി​രെ പോ​രാ​ടു​ന്ന​തി​ൽ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന​യു​ടെ നി​ല​പാ​ട് ആ​വ​ർ​ത്തി​ച്ചു​കൊ​ണ്ട് ഇ​ക്കാ​ര്യം അ​ന്വേ​ഷി​ക്കാ​ൻ അ​ഴി​മ​തി വി​രു​ദ്ധ ക​മ്മീ​ഷ​നോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് ബം​ഗ്ലാ​ദേ​ശി​ലെ ഭ​ര​ണ​ക​ക്ഷി സെ​ക്ര​ട്ട​റി ജ​ന​റ​ൽ പ്ര​ഖ്യാ​പി​ച്ച​താ​യി ബം​ഗ്ലാ​ദേ​ശ് ദി​ന​പ​ത്രം ധാ​ക്ക ട്രി​ബ്യൂ​ണ്‍ റി​പ്പോ​ർ​ട്ട് ചെ​യ്തു.

മ​നു​ഷ്യ​ക്ക​ട​ത്തി​ൽ ഏ​ർ​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ൾ ശ​രി​യാ​ണെ​ന്ന് തെ​ളി​ഞ്ഞാ​ൽ പ്ര​തി പ്രോ​സി​ക്യൂ​ട്ട​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. പാ​ർ​ല​മെ​ന്‍റ് അം​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​വൈ​ത്തി​ലേ​ക്ക് ആ​ളു​ക​ളെ ക​ട​ത്തി​യെ​ന്ന റി​പ്പോ​ർ​ട്ട് അ​ൽ-​ഖ​ബാ​സ് പ​ത്ര​മാ​ണ് പു​റ​ത്തു​വി​ട്ട​ത്. വി​ഷ​യ​ത്തി​ന്‍റെ നി​ജ​സ്ഥി​തി അ​റി​യു​വാ​ൻ കു​വൈ​ത്തി​ലെ ബം​ഗ്ലാ​ദേ​ശ് എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​യും അ​ന്വേ​ഷ​ണം ഉൗ​ർ​ജ്ജി​ത​മാ​യി ന​ട​ക്കു​ന്ന​താ​യും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ