ക​ണ്ണൂ​ർ ഫെ​സ്റ്റ് - 2020 വ​ർ​ണ​ശ​ബ​ള​മാ​യി ആ​ഘോ​ഷി​ച്ചു
Monday, February 17, 2020 10:20 PM IST
മ​നാ​മ: ക​ണ്ണൂ​ർ എ​ക്സ്പാ​റ്റ്സ് ബ​ഹ​റി​നി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​നാ​മ അ​ൽ രാ​ജ സ്കൂ​ളി​ൽ ന​ട​ന്ന ക​ണ്ണൂ​ർ ഫെ​സ്റ്റ് - 2020 വ​ന്പി​ച്ച ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ടും ക​ലാ​പ​പ​രി​പാ​ടി​ക​ൾ കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യി. ഉ​ച്ച​യ്ക്ക് 1 മു​ത​ൽ ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ വ​ടം​വ​ലി മ​ത്സ​രം, ബി​രി​യാ​ണി, പാ​യ​സം, മു​ട്ട​മാ​ല എ​ന്നീ ഇ​ന​ങ്ങ​ളി​ൽ പാ​ച​ക മ​ത്സ​രം, കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ചി​ത്ര​ര​ച​ന മ​ത്സ​രം തു​ട​ങ്ങി​യ​വ​യും അ​ര​ങ്ങേ​റി. എ​ല്ലാ മ​ത്സ​ര​ങ്ങ​ൾ​ക്കും നി​ര​വ​ധി പേ​രാ​ണ് പ്ര​തി​കൂ​ല കാ​ല​വ​സ്ഥ വ​ക​വ​യ്ക്കാ​തെ പ​ങ്കെ​ടു​ത്ത​ത്. സോ​പാ​നം സ​ന്തോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചെ​ണ്ട മേ​ള​വും ന​ട​ത്ത​പ്പെ​ട്ടു.

വൈ​കു​ന്നേ​രം എ​ട്ടോ​ടെ ആ​രം​ഭി​ച്ച സാം​സ്കാ​രി​ക സ​മ്മേ​ള​നം ഡെ​യ്ലി ട്രി​ബ്യൂ​ണ്‍ - ഫോ​ർ പി ​എം ന്യൂ​സ് ചെ​യ​ർ​മാ​ൻ പി ​ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ പ്ര​ശ​സ്ത വാ​ദ്യ​ക​ലാ കു​ല​പ​തി പ​ദ്മ​ശ്രീ മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ കു​ട്ടി മാ​രാ​ർ​ക്ക് വാ​ദ്യ ശ്രേ​ഷ്ഠ പു​ര​സ്കാ​ര​വും, പ്ര​ശ​സ്ത ഗാ​യ​ക​ൻ ക​ണ്ണൂ​ർ ഷെ​രീ​ഫി​ന് സം​ഗീ​ത ശ്രേ​ഷ്ഠ പു​ര​സ്കാ​ര​വും ന​ൽ​കി ആ​ദ​രി​ച്ചു. ക​ണ്ണൂ​ർ എ​ക്സ്പാ​റ്റ്സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബേ​ബി ഗ​ണേ​ഷ് സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് ന​ജീ​ബ് ക​ട​ലാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഐ​മാ​ക്ക് ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത്, കെ ​എം​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ബീ​ബ് റ​ഹ്മാ​ൻ, മ​ല​യാ​ളി ബി​സി​ന​സ് ഫോ​റം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ർ അ​ന്പ​ലാ​യി, ജ​ന​ത ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ ട്ര​ഷ​റ​ർ മ​നോ​ജ് കു​മാ​ർ, അ​സൈ​നാ​ർ ക​ള​ത്തി​ങ്ക​ൽ, ക​ണ്ണൂ​ർ എ​ക്സ്പാ​റ്റ്സ് ര​ക്ഷാ​ധി​കാ​രി​ക​ളാ​യ വി.​വി. മോ​ഹ​ന​ൻ, പ്ര​ദീ​പ് പു​റ​വ​ങ്ക​ര എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന ച​ട​ങ്ങി​ൽ മു​തി​ർ​ന്ന അം​ഗ​ങ്ങ​ളാ​യ ഗോ​വി​ന്ദ​ൻ, പ​വി​ത്ര​ൻ, ദേ​വ​ദാ​സ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് വി​ജ​യി​ച്ച​വ​ർ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും ഇ​തോ​ടൊ​പ്പം ന​ട​ന്നു. വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​വി. സി​ദ്ധി​ഖ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

മാ​സി​ൽ പ​ട്ടാ​ന്പി, ര​മ്യ പ്ര​മോ​ദ്, നീ​തു എ​ന്നി​വ​രാ​യി​രു​ന്നു അ​വ​താ​ര​ക​ർ. സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ന് ശേ​ഷം ന​ട​ന്ന സം​ഗീ​ത നി​ശ​യി​ൽ ക​ണ്ണൂ​ർ ശ​രീ​ഫ്, അ​ഷി​മ മ​നോ​ജ്, വി​ജി​ത ശ്രീ​ജി​ത്ത് തു​ട​ങ്ങി​യ​വ​ർ നി​ര​വ​ധി ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. ഒ​പ്പ​ന​യും മ​റ്റു നൃ​ത്യ​നൃ​ത്യ​ങ്ങ​ളും വേ​ദി​യി​ൽ അ​ര​ങ്ങേ​റി.

മൂ​സ കു​ട്ടി ഹാ​ജി, സ​തീ​ഷ്, സു​ദേ​ഷ്, സ​ജീ​വ​ൻ മ​ട​ക്ക​ര, പ്രേ​മ​ൻ, പ്ര​ഭാ​ക​ര​ൻ, ഷാ​ജി, ബി​ജു, ഷ​റ​ഫു​ദ്ദീ​ൻ, മി​ൽ​ട്ട​ണ്‍, അ​ഷ്റ​ഫ്, അ​ഹ്മ​ദ്, സ​ജീ​ഷ്, ശ്രീ​നി​വാ​സ​ൻ, സി​റാ​ജ്, മ​നോ​ജ്, ശാ​ഖി​ത്, നി​ഖി​ൽ, ര​ജ​നീ​ഷ്, നി​സാ​ർ ഉ​സ്മാ​ൻ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.