റദ്ദുച്ച മെമ്മോറിയൽ ട്രോഫി സോക്കർ ഫെസ്റ്റ്; സ്വാഗത സംഘം രൂപീകരണം ഫെബ്രുവരി 13 ന്
Wednesday, February 12, 2020 6:39 PM IST
ദുബായ് : ദുബായ് കെഎംസിസി കാസർഗോഡ് മണ്ഡലം കമ്മിറ്റി മഞ്ചേശ്വരം മുൻ എംഎൽഎ പി.ബി. അബ്‌ദുറസാഖിന്‍റെ സ്മരണാർഥം സംഘടിപ്പിക്കുന്ന റദ്ദുച്ച മെമ്മോറിയൽ ട്രോഫിക്കും കാഷ് അവാർഡിനും വേണ്ടിയുള്ള അഖില കേരള സോക്കർ ഫെസ്റ്റും ഫാമിലി മീറ്റും മാർച്ച് 20 നു (വെള്ളി) വൈകുന്നേരം നാലിന് ഖിസൈസ് ലുലു ഹൈപ്പർ മാർക്കറ്റിനു സമീപമുള്ള ടാർഗറ്റ് സ്പോർട്സ് ഗ്രൗണ്ടിൽ നടക്കും.

കേരളത്തിലെ പ്രമുഖരായ 16 ടീമുകൾ മൽസരത്തിൽ മാറ്റുരക്കും. ഒപ്പം പ്രവാസി കുടുംബ സംഗമവും ഉണ്ടായിരിക്കും. ഇതുസംബന്ധമായ സ്വാഗത സംഘം രൂപീകരണം ഫെബ്രുവരി 13 നു (വ്യാഴം) രാത്രി 9 ന് അൽബറാഹ കെ എം സി ഇ ഹാളിൽ ചേരും. ദുബായ് കെഎംസിസി സംസ്ഥാന പ്രസിഡന്‍റ് ഇബ്രാഹിം എളേറ്റിൽ യോഗം ഉദ്ഘാടനം ചെയ്യും.

ഭാരവാഹി യോഗത്തിൽ പ്രസിഡന്‍റ് ഫൈസൽ പട്ടേൽ , ജനറൽ സെക്രട്ടറി പി.ഡി. നൂറുദ്ദീൻ , ട്രഷറർ സത്താർ ആലംപാടി , എ.കെ. കരീം മൊഗർ ,സുബൈർ അബ്ദുള്ള , മുനീഫ് ബദിയടുക്ക ,സുഹൈൽ കോപ്പ, ഉപ്പി കല്ലങ്കൈ എന്നിവർ സംബന്ധിച്ചു.