കൊല്ലം പ്രവാസി കമ്യൂണിറ്റി ഹിദ്ദ് ഏരിയ കമ്മിറ്റി രൂപീകരിച്ചു
Monday, February 10, 2020 6:42 PM IST
മനാമ: ബഹറിനിലെ കൊല്ലം പ്രവാസികളുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി കമ്യൂണിറ്റി വിവിധ ഏരിയ കമ്മിറ്റികൾ രൂപീകരിക്കുന്നതിന്‍റെ ഭാഗമായി ഹിദ്ദ് ഏരിയ കമ്മിറ്റി രൂപീകരിച്ചു.

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ട്രഷറർ രാജ് കൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗം ജോയിന്‍റ് കൺവീനർ വിനു ക്രിസ്റ്റി കമ്മിറ്റി വിശദീകരണവും ഉദ്ഘാടനവും നടത്തി. ഏരിയ കോ -ഓർഡിനേറ്റർ അനൂബ് സ്വാഗതം ആശംസിച്ചു. സെൻട്രൽ കമ്മിറ്റി അംഗങ്ങളായ സന്തോഷ് കുമാർ, സജീവ്, മനോജ് ജമാൽ, നവാസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്നു ഏരിയ കോ -ഓർഡിനേറ്റർമാരായ അനൂബ്, ബിനു കുണ്ടറ, നിഹാസ് എന്നിവരുടെ മേൽനോട്ടത്തിൽ ഏരിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി മുഹമ്മദ് ഷാ (പ്രസിഡന്‍റ്), അനി ൽ കുമാർ ജെ. പിള്ള (വൈസ് പ്രസിഡന്‍റ്), സജി കുളത്തിങ്കര (സെക്രട്ടറി), പി. ജ്യോതിഷ് (ജോയിന്‍റ് സെക്രട്ടറി), സ്മിതേഷ് ഗോപിനാഥ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

കൂട്ടായ്മയിൽ അംഗമാകാൻ 3912 5828, 3600 8770 ആഗ്രഹിക്കുന്നവർ എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.