ജിദ്ദ ഇന്ത്യൻ മീഡിയ ഫോറത്തിനു പുതിയ നേതൃത്വം
Tuesday, January 28, 2020 9:31 PM IST
ജിദ്ദ: ജിദ്ദയിൽ പ്രവർത്തിക്കുന്ന മലയാള മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ജിദ്ദ ഇന്ത്യൻ മീഡിയ ഫോറത്തിനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ജലീൽ കണ്ണമംഗലം, പ്രസിഡന്‍റ് (24 ന്യൂസ്), സാദിഖലി തുവ്വൂർ, ജനറൽ സെക്രട്ടറി (ഗൾഫ് മാധ്യമം), മുസ്തഫ പെരുവള്ളൂർ, ട്രഷറർ (ദീപിക), സുൽഫീക്കർ ഒതായി, വൈസ് പ്രസിഡന്‍റ് (അമൃത ടിവി), മൻസൂർ എടക്കര, ജോയിന്‍റ് സെക്രട്ടറി (വീക്ഷണം) എന്നിവരെ തെരഞ്ഞെടുത്തു.

വാർഷിക പൊതു യോഗത്തിൽ പ്രസിഡന്‍റ് ഹാഷിം കോഴിക്കോട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഗഫൂർ കൊണ്ടോട്ടി വാർഷിക റിപ്പോർട്ടും ട്രഷറർ ബിജു രാമന്തളി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി കബീർ കൊണ്ടോട്ടി തെരഞ്ഞെടുപ്പു നിയന്ത്രിച്ചു. ഹസൻ ചെറൂപ്പ, പി.എം മായിൻകുട്ടി, അബ്ദുൾറഹ്മാൻ തുറക്കൽ, ജാഫർ അലി പാലക്കോട്, കെ.ടി.എ മുനീർ, ഇബ്രാഹിം ശംനാട്, പി.കെ. സിറാജുദ്ദീൻ എന്നിവർ സംസാരിച്ചു

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ