ട്രാസ്കിനു പുതിയ നേതൃത്വം
Tuesday, January 28, 2020 8:29 PM IST
കുവൈത്ത്: തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്തിനു (ട്രാസ്ക്) പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ബാബു പാറയില്‍ (പ്രസിഡന്‍റ് ) , സിജോ സണ്ണി (വൈസ്‌ പ്രസിഡന്‍റ്), പ്രതിഭ ഷിബു (ജനറൽ സെക്രട്ടറി), സ്റ്റീഫൻ ദേവസി, ത്രിതീഷ് കുമാർ (ജോയിന്‍റ് സെക്രട്ടറിമാർ), ഐപ്പു ലോനച്ചൻ (ട്രഷറർ), വിനീഷ് വിൽസൻ (ജോയിന്‍റ് ട്രഷറർ), മുകേഷ് കാരയിൽ, സിൽജ ആന്‍റണി (വനിതാ വേദി ജനറൽ കൺവീനർ), സീമ ജിജു (വനിതാ വേദി സെക്രട്ടറി), ഷാലി ഗോബൻ (വനിതാ വേദി ജോയിന്‍റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

ജനുവരി 17നു അബാസിയ ഓക്സ്ഫോര്‍ഡ് പാക്കിസ്ഥാനി സ്കൂളിൽ നടന്ന വാർഷിക പൊതുയോഗത്തിൽ പ്രസിഡന്‍റ് മണിക്കുട്ടൻ എടക്കാട്ട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സിബി പുതുശേരി 2019 പ്രവർത്തനവർഷത്തെ ജനറൽ റിപ്പോർട്ടും ട്രഷറർ ഗോപകുമാര്‍ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. വൈസ് പ്രസിഡന്‍റ് ജിഷ രാജീവ് യോഗത്തിനു നന്ദി പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ