കളക്ടർ ബ്രോയും, ‘ക്വിസ് മാനും’ സാരഥി കുവൈറ്റിനൊപ്പം
Tuesday, January 28, 2020 6:30 PM IST
കുവൈത്ത്: ‘കളക്ടർ ബ്രോ’ എന്നറിയപ്പെടുന്ന പ്രശാന്ത് നായർ ഐഎസ്, ഡയറക്ടർ - കെ‌എസ്‌ഐ‌എൻ‌സി, കെ‌ഐ‌ഡി‌സി (മുൻ കോഴിക്കോട് കളക്ടർ) സാരഥി കുവൈറ്റ് നടത്തിയ മോട്ടിവേഷണൽ / പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ് പങ്കെടുത്ത് ക്ലാസെടുത്തു. ക്വിസ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ ദേശീയ ഡയറക്ടറും കേരളത്തിലെ ക്വിസ് മാൻ എന്നറിയപ്പെടുന്ന സ്നേഹജ് ശ്രീനിവാസനും കുട്ടികളെയും അവരുടെ മാതാപിതാക്കളെയും അഭിസംബോധന ചെയ്തു.

സാരഥി കുവൈറ്റിന്‍റെ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ഭാഗമായി ജനുവരി 25 ന് മംഗഫിലെ ഇന്ദ്രപ്രസ്ഥയിൽ സംഘടിപ്പിച്ച പരിപാടിയിൽ ‘ പരാജയങ്ങളെ എങ്ങനെ വിജയത്തിലേയ്ക്ക് പരിവർത്തനം ചെയ്യാം' എന്ന വിഷയത്തിൽ പ്രശാന്ത് നായർ ഐ‌എ‌എസ് സംസാരിക്കുകയും സംവേദനാത്മക സെഷനിൽ ഐ‌എ‌എസിലേക്ക് താൻ എത്തിപെടാനുള്ള അനുഭവം ഉൾപ്പെടെ പല അനുഭവങ്ങളും വിദ്യാർഥികളുമായി പങ്കുവച്ചു.

ക്വിസ് മാൻ സ്നേഹജ് ശ്രീനിവാസൻ "എങ്ങനെ പഠനത്തെ ഒരു വിനോദമാക്കി മാറ്റാം’ എന്നതിനെക്കുറിച്ച് വിദ്യാർഥികളെ ബോധവൽക്കരിക്കുകയും അറിവ് ഫലപ്രദമായി നേടുന്നതിനുള്ള അടിസ്ഥാന ഘടകങ്ങളെക്കുറിച്ചുള്ള നുറുങ്ങുകൾ പങ്കിടുകയും ചെയ്തു.

സാരഥി എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ. സുരേഷ് യോഗത്തെ സ്വാഗതം ചെയ്യുകയും കേരളത്തിലെ സാരഥി സെന്‍റർ ഫോർ എക്സലൻസ് (SCFE) നടത്തുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. സാരഥി ജനറൽ സെക്രട്ടറി കെ.ആർ. അജി നന്ദി പറഞ്ഞു.

സാരഥി വൈസ് പ്രസിഡന്‍റ് വിനോദ് കുമാർ, ട്രഷറർ സി.വി. ബിജു, ട്രസ്റ്റ് സെക്രട്ടറി സജീവ് കുമാർ, ട്രഷറർ രാജീഷ് മുല്ലക്കൽ, വൈസ് ചെയർമാൻ സജീവ് നാരായണൻ, ജോയിന്‍റ് സെക്രട്ടറി ബിനുമോൻ, വനിതാവേദി ചെയർപേഴ്‌സൺ ബിന്ദു സജീവ്, സാരഥി, ജോയിന്‍റ് സെക്രട്ടറി സബീഷ് കുമാർ തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ