റിപ്പബ്ലിക് ദിന രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Monday, January 27, 2020 7:03 PM IST
കുവൈത്ത്: ബ്ലഡ് ഡോണേഴ്സ് കേരള, കുവൈത്ത് ചാപ്റ്ററും കൊയിലാണ്ടികൂട്ടം കുവൈത്ത് ചാപ്റ്ററും സംയുക്തമായി കുവൈത്ത് സെൻട്രൽ ബ്ലഡ് ബാങ്കിന്‍റെ സഹകരണത്തോടെ ഷേഖാ സൽവ സ്റ്റെം സെൽ സെന്‍ററിൽ ഭാരതത്തിന്‍റെ 71 -ാമത് റിപ്പബ്ലിക് ദിനാഘോഷവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.

കൊയിലാണ്ടി കൂട്ടം ജനറൽ സെക്രട്ടറി മനോജ് കുമാർ കാപ്പാട് ക്യാന്പിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. കൂട്ടം പ്രസിഡന്‍റ് മൻസൂർ മുണ്ടോത്ത് റിപ്പബ്ലിക്ദിന സന്ദേശം നൽകി. ജോയിന്‍റ് സെക്രട്ടറിയും ക്യാമ്പ് കോഓർഡിനേറ്ററുമായ സ‍യിദ് ഹാശിം കൊയിലാണ്ടി, മീഡിയ വിംഗ് കൺവിനർ മുസ്തഫ മൈത്രി എന്നിവരും ബിഡികെ അഡ്വൈസറി ബോർഡ് മെമ്പർ രാജൻ തോട്ടത്തിലും ക്യാമ്പിൽ പങ്കെടുത്തവർക്ക് ആശംസകൾ നേർന്നു.

കൊയിലാണ്ടി നിവാസികളുടെ ആഗോള കൂട്ടായ്മയായ കൊയിലാണ്ടികൂട്ടം കുവൈത്തിൽ നടത്തിവരുന്ന സാമൂഹ്യ ജീവകാരുണ്യ പദ്ധതികളുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ബിഡികെ കുവൈത്തിന്റെ 2020 ലെ സ്പോൺസർമാരായ ഹെസ്റ്റൺ കുവൈത്തിന്റെ ലോഗോ പതിപ്പിച്ച ടി ഷർട്ടിന്‍റെ പ്രകാശനം ബിഡികെ കുവൈത്ത് രക്ഷാധികാരിയും, കുവൈത്തിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവത്തകനുമായ മനോജ് മാവേലിക്കര നിർവഹിച്ചു.
ബിഡികെ കുവൈത്ത് നടത്തിവരുന്ന പ്രതിമാസ രക്തദാനപ്രവർത്തനങ്ങളുടെ ഭാഗമായുള്ള 2020 ലെ ആദ്യ ക്യാമ്പ് ആണ് കഴിഞ്ഞത്.

ബിഡികെ പ്രസിഡന്‍റ് രഘുബാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്‍റ് ജയകൃഷ്ണൻ സ്വാഗതവും ജോയിന്‍റ് സെക്രട്ടറി മുനീർ പിസി നന്ദിയും പറഞ്ഞു.

കുവൈത്തിൽ രക്തദാനക്യാമ്പുകളും, അനുബന്ധപ്രവർത്തനങ്ങളും ചെയ്യുവാൻ താത്പര്യമുള്ള സംഘടനകൾക്കും, സ്ഥാപനങ്ങൾക്കും ബിഡികെ കുവൈത്ത് ടീമിനെ 6999 7588 / 5151 0076 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

റിപ്പോർട്ട്: സലിം കോട്ടയിൽ