കു​വൈ​റ്റി​ലെ പ്ര​ഥ​മ നാ​ഷ​ണ​ൽ ക്വി​സ് ചാ​ന്പ്യ​ൻ​ഷി​പ്പ് ജ​നു​വ​രി 24ന്
Monday, January 20, 2020 10:59 PM IST
കു​വൈ​ത്ത് സി​റ്റി: ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക്വി​സിം​ഗ് അ​സോ​സി​യേ​ഷ​ൻ (IQA) കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടു​കൂ​ടി കു​വൈ​റ്റി​ലെ പ്ര​ഥ​മ നാ​ഷ​ണ​ൽ ക്വി​സ് ചാ​ന്പ്യ​ൻ​ഷി​പ്പ് ജ​നു​വ​രി 24 ന് ​വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​ന് ഖൈ​ത്താ​ൻ ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി സ്കൂ​ളി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടു​ന്നു. ക്വി​സ് മാ​സ്റ്റ​ർ​മാ​രാ​യി മു​ൻ ക​ള​ക്ട​റും പ്ര​ശ​സ്ത​നു​മാ​യ പ്ര​ശാ​ന്ത് നാ​യ​ർ ഐ​എ​എ​സും, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക്വി​സിം​ഗ് അ​സോ​സി​യേ​ഷ​ന്‍റെ ജി​സി​സി ഡ​യ​റ​ക്ട​റു​മാ​യ സ്നേ​ഹ​ജ് ശ്രീ​നി​വാ​സ​നും എ​ത്തു​ന്നു.

സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന ഈ ​ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സ് വ​രെ​യു​ള്ള ഒ​രേ സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് ര​ണ്ട് പേ​ര​ട​ങ്ങു​ന്ന ടീ​മു​ക​ളാ​യോ വ്യ​ക്തി​ക​ത​മാ​യോ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. ഒ​രേ സ്കൂ​ളി​ൽ​നി​ന്നും ഒ​ന്നി​ല​ധി​കം ടീ​മു​ക​ൾ​ക്കും പ​ങ്കെ​ടു​ക്കാം. ഈ ​മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ കു​വൈ​റ്റി​ലെ നാ​ഷ​ണ​ൽ ചാ​ന്പ്യ​ൻ​മാ​രാ​യി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക്വി​സിം​ഗ് അ​സോ​സി​യേ​ഷ​ൻ (IQA) പ്ര​ഖ്യാ​പി​ക്കും.

ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന മ​ത്സ​രാ​ർ​ത്ഥി​ക​ൾ​ക്കും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്കും ചാ​ന്പ്യ​ൻ​ഷി​പ്പി​നു​ശേ​ഷം പ്ര​ശാ​ന്ത് നാ​യ​ർ, ഐ​എ​എ​സ് ന​യി​ക്കു​ന്ന ന്ധ​തോ​ൽ​വി​ക​ളെ എ​ങ്ങി​നെ അ​ഭി​മു​ഖീ​ക​രി​ക്കാം​ന്ധ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ത്തു​ന്ന ച​ർ​ച്ച​യി​ലും പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ 97405211, 97223510, 60423272 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ