കേളി യാത്രയയപ്പു നൽകി
Wednesday, January 15, 2020 7:02 PM IST
റിയാദ് : കേളി കലാസാംസ്കാരിക വേദി മലാസ് ഏരിയയിലെ ഒലയാ യൂണിറ്റ് അംഗങ്ങളായ അബ്ദുൾ നിസാറിനും മുഹമ്മദ്‌ ഹിഷാമിനും യൂണിറ്റിന്‍റെ നേതൃത്വത്തിൽ യാത്രയപ്പു നൽകി. 23 വർഷമായി പ്രവാസ ജീവിതം നയിക്കുന്ന അബ്ദുൾ നിസാർ ആലപ്പുഴയിലെ മണ്ണഞ്ചേരി സ്വദേശിയാണ്. വയനാട് വൈത്തിരി സ്വദേശിയായ മുഹമ്മദ്‌ ഹിഷാം 15 വർഷമായി സൗദിയിലുണ്ട്. മലാസ് ഏരിയ ഫുട്ബോൾ ടീം അംഗം കൂടിയാണ്.

ഹാരയിൽ നടന്ന യാത്രയയപ്പു ചടങ്ങിൽ യൂണിറ്റ് വൈസ് പ്രസിഡന്‍റ് ഭാഗ്യനാഥ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി നാസർ സ്വാഗതം ആശംസിച്ചു. കേളി കേന്ദ്ര ജോയിന്‍റ് ട്രഷറർ സെബിൻ ഇഖ്ബാൽ, കേളി മലാസ് ഏരിയ രക്ഷാധികാരി കൺവീനർ ഉമ്മർ, മലാസ് ഏരിയ സെക്രട്ടറി സുനിൽ, പ്രസിഡന്‍റ് ജവാദ് പരിയാട്ട് , ഒലയ യൂണിറ്റ് ജോയിന്‍റ് ട്രഷറർ മാത്യു സാമുവൽ, അർഷാദ്‌, അയൂബ്, നവാസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. നാസർ അബ്ദുൽ നിസാറിനും നവാസ് മുഹമ്മദ് ഹിഷാമിനും യൂണിറ്റിന്‍റെ ഉപഹാരങ്ങൾ കൈമാറി. ഏരിയ സ്പോർട്സ് കമ്മിറ്റിയുടെ ഉപഹാരം അബ്ദുൽ കരീം ഹിഷാമിനു നൽകി. അബ്ദുൾ നിസാർ, മുഹമ്മദ്‌ ഹിഷാം എന്നിവർ നന്ദി പറഞ്ഞു.