കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ കു​ട്ടി​ക​ൾ​ക്കാ​യി ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു
Friday, January 10, 2020 10:44 PM IST
കു​വൈ​ത്ത് സി​റ്റി: കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​നും ക്യൂ ​ഫാ​ക്ട​റി​യും സം​യു​ക്ത​മാ​യി കു​ട്ടി​ക​ൾ​ക്കാ​യി ക്യൂ ​പോ​സ്റ്റീ​വ് എ​ന്ന​പേ​രി​ൽ ര​ണ്ടു ദി​വ​സ​ത്തെ ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു. ജ​നു​വ​രി 17, 18 തീ​യ​തി​ക​ളി​ലാ​ണ് ശി​ൽ​പ​ശാ​ല. ശി​ൽ​പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ജ​നു​വ​രി 24ന് ​ക​ല​ക്ട​ർ ബ്രോ ​പ്ര​ശാ​ന്ത് നാ​യ​ർ ഐ​എ​എ​സ് ന​യി​ക്കു​ന്ന ന്ധ​എ​ങ്ങി​നെ പ​രാ​ച​യ​ത്തെ നേ​രി​ടാം​ന്ധ എ​ന്ന സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കാം. ക്വി​സ് എ​ന്ന ക​ളി​യു​ടെ സാ​ധ്യ​ത​ക​ൾ യോ​ജി​ച്ചു കൊ​ണ്ട് പ​ഠ​ന​ത്തോ​ടും ജീ​വി​ത​ത്തോ​ടു​മു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​മീ​പ​ന​ത്തി​ൽ ക്രി​യാ​ത്മ​ക​മാ​യ മാ​റ്റ​ങ്ങ​ൾ ആ​വി​ഷ്ക​രി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ക്യൂ ​പോ​സ്റ്റീ​വ്. മ​നോ​ഭാ​വം, വി​ജ്ഞാ​നം, നൈ​പു​ണ്യം എ​ന്നീ മൂ​ന്നു വ​ശ​ങ്ങ​ളാ​ണ് ഈ ​പ​ദ്ധ​തി​ക്കു​ള്ള​ത്.

കു​ട്ടി​ക്ക് പ​ഠ​ന​ത്തി​നു​ള്ള ഉ​ത്സാ​ഹ​വും താ​ൽ​പ​ര്യ​വും പ​രി​ശോ​ധി​ക്കു​ക, വി​ജ്ഞാ​നം സ​ന്പാ​ദി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത, ആ​ത്മ വി​ശ​ക​ല​നം ശീ​ലം ആ​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത, നൈ​പു​ണ്യ വി​ക​സ​ന​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത, ഭാ​വി​യി​ൽ സ്വീ​ക​രി​ക്കാ​വു​ന്ന ക​രി​യ​ർ ഓ​പ്ഷ​നു​ക​ളെ കു​റി​ച്ചു​ള്ള അ​വ​ബോ​ധം എ​ന്നി​വ അ​വ​രെ ബോ​ധ്യ​പ്പെ​ടു​ത്തു​ക എ​ന്നി​വ​യാ​ണ് ഇ​ത് കൊ​ണ്ട് ഉ​ദേ​ശി​ക്കു​ന്ന​ത്. സി​ല​ബ​സി​ലെ പാ​ഠ​ങ്ങ​ളെ ര​സ​ക​ര​വും കൗ​തു​ക​ക​ര​വു​മാ​യ വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി പ​ഠ​നം ആ​സ്വാ​ദ്യ​ക​രം ആ​ക്കു​ക​യാ​ണ് ഈ ​പ​രി​പാ​ടി​യു​ടെ ഉ​ദ്ദേ​ശം.

20 വ​ർ​ഷ​വും 1500 ക്വി​സു​ക​ക​ളു​ടെ​യും പ​രി​ച​യ​സ​ന്പ​ത്തു​ള്ള ക്യൂ ​ഫാ​ക്ട​റി​യാ​ണ് ഈ ​പ​ദ്ധ​തി​യു​ടെ പി​ന്ന​ണി​യി​ൽ. ക്വി​സ് ക്ല​ബു​ക​ൾ രൂ​പീ​ക​രി​ക്കാ​നും സ്റ്റാ​ൻ​ഡേ​ർ​ഡൈ​സ് ചെ​യ്യു​വാ​നും ഈ ​പ​ദ്ധ​തി സ​ഹാ​യി​ക്കു​ന്നു. അ​റി​വ് അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള എ​ല്ലാ മ​ത്സ​ര പ​രീ​ക്ഷ​ക​ൾ​ക്കും സ​ജ്ജ​മാ​ക്കു​ന്ന രീ​തി​യി​ലാ​ണ് ഇ​ത് രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള​ത്. സം​സ്ഥാ​ന ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ ത​ല​ങ്ങ​ളി​ൽ പ​രീ​ക്ഷ​ക​ളി​ലും ക്വി​സു​ക​ളി​ലും വ​ന്നി​ട്ടു​ള്ള ചോ​ദ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക്വി​സിം​ഗ് അ​സോ​സി​യേ​ഷ​ന്‍റെ (ക​ഝ​അ ) അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടു​ള്ള പ​ദ്ധ​തി​യാ​ണി​ത്. കു​ട്ടി​ക​ളെ ക്വി​സ് എ​ന്ന ക​ളി​യോ​ടു​ള്ള താ​ൽ​പ​ര്യം ജ​നി​പ്പി​ക്കു​ക എ​ന്ന​താ​ണ് ആ​ദ്യ​ത്തെ ടാ​സ്ക്. കു​ട്ടി​ക​ളെ ഉ​ത്സാ​ഹി​പ്പി​ക്കു​ന്ന രീ​തി​യി​ലാ​ണ് സെ​ഷ​നു​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 97223510, 97405211, 60423272 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ