പ്ര​വാ​സി സാം​സ്കാ​രി​ക​വേ​ദി​യു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന പ്ര​തി​ഷേ​ധ സാ​യാ​ഹ്നം
Thursday, January 9, 2020 10:18 PM IST
ജി​ദ്ദ: രാ​ജ്യ​ത്തെ വി​വാ​ദ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ പ്ര​വാ​സി സാം​സ്കാ​രി​ക വേ​ദി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മ​റ്റി പ്ര​തി​ഷേ​ധ സാ​യാ​ഹ്നം സം​ഘ​ടി​പ്പി​ച്ചു. ക​വി​ക​ൾ, ഗാ​യ​ക​ർ, മ​റ്റു ക​ലാ​കാ​ര·ാ​ർ തു​ട​ങ്ങി​യ​വ​രു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളാ​ണ് പ്ര​തി​ഷേ​ധ സാ​യാ​ഹ്ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട​ത്. നി​യ​മ​ത്തി​നെ​തി​രെ എ​ഴു​തി​യും വ​ര​ച്ചും പ്ര​തി​ക​രി​ക്കാ​നാ​യി ഒ​രു​ക്കി​യ വ​ലി​യ കാ​ൻ​വാ​സി​ൽ ചി​ത്രം വ​ര​ച്ചു​കൊ​ണ്ട് ആ​ർ​ട്ടി​സ്റ്റ് ര​വി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്നു കു​ട്ടി​ക​ള​ട​ക്കം പ​രി​പാ​ടി​ക്കെ​ത്തി​യ​വ​ർ ത​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ വാ​ച​ക​ങ്ങ​ളും വ​ര​ക​ളു​മെ​ല്ലാം കാ​ൻ​വാ​സി​ൽ കോ​റി​യി​ട്ടു.

പ്ര​വാ​സി സാം​സ്കാ​രി​ക വേ​ദി പ്ര​സി​ഡ​ന്‍റ് റ​ഹീം ഒ​തു​ക്കു​ങ്ങ​ൽ മ​തേ​ത​ര ഐ​ക്യ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. അ​ബ്ദു​ൽ മ​ജീ​ദ് ന​ഹ, സ​ലാ​ഹ് കാ​രാ​ട​ൻ, കെ.​ടി. അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​രു​വി മോ​ങ്ങം, സൈ​ഫു​ദ്ദീ​ൻ ഏ​ലം​കു​ളം, ഫാ​ത്തി​മ ഷ​മൂ​ല ഷ​റ​ഫാ​ത്ത് എ​ന്നി​വ​ർ സ്വ​ന്തം ക​വി​ത​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ലി​ൻ​സി ബേ​ബി ദേ​ശ​ഭ​ക്തി​ഗാ​നം ആ​ല​പി​ച്ചു. ഷ​ഹീ​ർ മൂ​ഴി​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഫാ​ഷി​സ്റ്റ് വി​രു​ദ്ധ ആ​സാ​ദി ഗാ​നം സ​ദ​സൊ​ന്നി​ച്ചു ഏ​റ്റു​ചൊ​ല്ലി. വി.​കെ. ഷ​മീം ഇ​സു​ദ്ധീ​ൻ അ​വ​താ​ര​ക​നാ​യി​രു​ന്നു.

എം.​പി. അ​ഷ്റ​ഫ്, കെ.​എം. അ​ബ്ദു​ൽ ക​രീം, മു​ഹ​മ്മ​ദ​ലി ഓ​വു​ങ്ങ​ൽ, ഷ​ഫീ​ഖ് മേ​ലാ​റ്റൂ​ർ, ദാ​വൂ​ദ് രാ​മ​പു​രം, അ​സീ​സ് ക​ണ്ടോ​ത്ത്, സാ​ജി​ദ് ഈ​രാ​റ്റു​പേ​ട്ട, മു​ഫ് ലി​ഹ്, നൗ​ഷാ​ദ് നി​ടോ​ളി, സൈ​നു​ൽ ആ​ബി​ദ്, താ​ഹ മു​ഹ​മ്മ​ദ് കു​ട്ടി, റ​ബീ​ഹ ഷ​മീം, ഷ​ഹ​ർ​ബാ​ൻ നൗ​ഷാ​ദ്, റു​ബീ​ന തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.​

റി​പ്പോ​ർ​ട്ട് : കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ