കു​വൈ​ത്തി​ലെ പ​ത്താ​മ​ത് ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
Wednesday, December 11, 2019 11:14 PM IST
കു​വൈ​ത്ത് സി​റ്റി: മി​ഡി​ൽ ഈ​സ്റ്റി​ലെ റി​ട്ടേ​യി​ല​റാ​യ ലു​ലു ഗ്രൂ​പ്പി​ന്‍റെ കു​വൈ​ത്തി​ലെ പ​ത്താ​മ​ത് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഫ​ഹ​ഹീ​ലി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. കു​വൈ​ത്ത് വ്യ​വ​സാ​യ വ​കു​പ്പ് മേ​ധാ​വി അ​ബ്ദു​ൽ ക​രീം താ​ഖി അ​ബ്ദു​ൽ ക​രീ​മാ​ണ് പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ച​ട​ങ്ങി​ൽ യു.​എ.​ഇ, ഇ​ന്ത്യ, മ​ലേ​ഷ്യ, ഫി​ലി​പ്പൈ​ൻ​സ്, ദ​ക്ഷി​ണാ​ഫ്രി​ക്ക, കെ​നി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ സ്ഥാ​ന​പ​തി​മാ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഒ​ന്ന​ര ല​ക്ഷം ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ്ണ​ത്തി​ൽ മൂ​ന്നു നി​ല​ക​ളി​ലാ​ണ് പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് സ്ഥി​തി ചെ​യ്യു​ന്ന​ത്. ലു​ലു ഗ്രൂ​പ്പി​ന്‍റെ 184 മ​ത് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റാ​ണി​ത്. കു​വൈ​ത്തി​ൽ മൂ​ന്ന് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ കൂ​ടി ആ​രം​ഭി​ക്കു​മെ​ന്ന് ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി പ​റ​ഞ്ഞു. ന​വീ​ന​മാ​യ ഷോ​പ്പിം​ഗ് അ​നു​ഭ​വ​മാ​യി​രി​ക്കും ഫ​ഹാ​ഹീ​ലി​ലേ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ടു​ത്ത ര​ണ്ട് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ജി .​സി.​സി. രാ​ജ്യ​ങ്ങ​ൾ, ഈ​ജി​പ്ത്, മ​ലേ​ഷ്യ, ഇ​ന്തോ​നേ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ഇ​രു​പ​ത് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും യൂ​സു​ഫ​ലി പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ ലു​ലു ഗ്രൂ​പ്പ് സി​ഇ​ഒ സൈ​ഫി രു​പാ​വാ​ല, എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ അ​ഷ്റ​ഫ് അ​ലി എം.​എ., ലു​ലു കു​വൈ​ത്ത് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ഹാ​രി​സ് എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.

റിപ്പോർട്ട് : സലിം കോട്ടയിൽ