മ​ല​പ്പു​റം ജി​ല്ല കെഎം​സി​സി പ്ര​ചാ​ര​ണ സ​മ്മേ​ള​നം ശ്ര​ദ്ധേ​യ​മാ​യി
Tuesday, December 10, 2019 11:00 PM IST
റി​യാ​ദ്: നേ​രി​നാ​യി പോ​രാ​ടു​ക, നീ​തി​ക്കാ​യി സം​ഘ​ടി​ക്കു​ക എ​ന്ന സ​ന്ദേ​ശ​വു​മാ​യി മു​സ്ലിം യൂ​ത്ത് ലീ​ഗ് ന​യി​ക്കു​ന്ന ക്യാ​ന്പ​യി​ന്‍റെ പ്ര​ച​ര​ണാ​ർ​ഥം റി​യാ​ദ് മ​ല​പ്പു​റം ജി​ല്ല ക​ഐം​സി​സി പ്ര​ചാ​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. അ​ഭി​മാ​ന​ക​ര​മാ​യ അ​സ്തി​ത്വം നി​ല നി​ർ​ത്തു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള പോ​രാ​ട്ടം കൂ​ടു​ത​ൽ ക​രു​ത്തോ​ടെ മു​ന്നോ​ട്ട് കൊ​ണ്ട് പോ​കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നു സൗ​ദി നാ​ഷ​ണ​ൽ ക​ഐം​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഖാ​ദ​ർ ചെ​ങ്ക​ള അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​പ്പോ​ളോ ഡി​മോ​റ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​ചാ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യി​രു​ന്നു ഖാ​ദ​ർ.

മു​സ്ലിം യൂ​ത്ത് ലീ​ഗ് ഉ​യ​ർ​ത്തി​പ്പി​ടി​ച്ച സ​ന്ദേ​ശ​ത്തി​ന് ക​രു​ത്ത് പ​ക​രാ​ൻ കെഎം​സി​സിക്ക് ക​ഴി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മ​ല​പ്പു​റം ജി​ല്ലാ കെഎം​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സീ​സ് വെ​ങ്കി​ട്ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​സ്ലിം ലീ​ഗി​ന്‍റെ പോ​ഷ​ക സം​ഘ​ട​ന​യാ​യ കെ ​എം​സി​സി രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ൻ​തൂ​ക്കം ന​ൽ​കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് പോ​ക​ണ​മെ​ന്ന് നാ​ഷ​ണ​ൽ കെഎം​സി​സി സാ​മൂ​ഹ്യ സു​ര​ക്ഷാ പ​ദ്ധ​തി ചെ​യ​ർ​മാ​ൻ സ​യ്യി​ദ് അ​ഷ്റ​ഫ് ത​ങ്ങ​ൾ പ​റ​ഞ്ഞു.

ഭ​ര​ണ സി​രാ കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​റ്റ​ത്തി​ന്‍റെ വി​ളി​യാ​ളം സാ​ധ്യ​മാ​ക്കി​യ മു​സ്ലിം ലീ​ഗി​ന്‍റെ ച​രി​ത്രം ഒ​രു ദൃ​ശ്യാ​വി​ഷ്കാ​ര​മാ​യി മു​സ്ലിം യൂ​ത്ത് ലീ​ഗ് നി​ർ​മി​ച്ച ഡോ​ക്യൂ​മെ​ന്‍റ​റി​യു​ടെ പ്ര​ദ​ർ​ശ​നം നി​റ​ഞ്ഞ കൈ​യ​ടി​യോ​ടെ​യാ​ണ് സ​ദ​സ് സ്വീ​ക​രി​ച്ച​ത്.

റി​യാ​ദ് കെ ​എം​സി​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സി.​പി. മു​സ്ത​ഫ, കോ​യാ​മു ഹാ​ജി, ഉ​സ്മാ​ന​ലി പാ​ല​ത്തി​ങ്ങ​ൽ, ഷു​ഹൈ​ബ് പ​ന​ങ്ങാ​ങ്ങ​ര, ഷൗ​ക്ക​ത് പാ​ല​പ്പ​ള്ളി, അ​ഷ്റ​ഫ് അ​ച്ചൂ​ർ, പി.​സി. അ​ലി, ഷൗ​ക്ക​ത്ത് ക​ട​ന്പോ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഷാ​ഹി​ദ് മാ​സ്റ്റ​ർ, അ​ക്ബ​ർ വേ​ങ്ങാ​ട്ട്, ഹ​ബീ​ബ് പ​ട്ടാ​ന്പി, നാ​സ​ർ മാ​ങ്കാ​വ്, ബാ​വ ചേ​ലേ​ന്പ്ര, ഇ​സ്ഹാ​ഖ് നി​ല​ന്പൂ​ർ, മു​ഹ​മ്മ​ദ് അ​ലി ഹാ​ജി പാ​ല​ക്കാ​ട് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ജി​ല്ലാ കെ ​എം​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ അ​ഷ്റ​ഫ് ക​ൽ​പ​ക​ഞ്ചേ​രി, ശ​രീ​ഫ് അ​രീ​ക്കോ​ട്, യൂ​നു​സ് കൈ​ത​ക്കോ​ട​ൻ, അ​ഷ്റ​ഫ് മോ​യ​ൻ, ഹ​മീ​ദ് ക്ലാ​രി, യൂ​നു​സ് താ​ഴേ​ക്കോ​ട്, ഇ​ക്ബാ​ൽ തി​രൂ​ർ, സി​ദ്ദി​ഖ് കോ​നാ​രി, കു​ഞ്ഞി മു​ഹ​മ്മ​ദ് കാ​ടാ​ന്പു​ഴ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജി​ല്ല സെ​ക്ര​ട്ട​റി ഷാ​ഫി ചി​റ്റ​ത്തു​പാ​റ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ കു​ഞ്ഞി​പ്പ ത​വ​നൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട് : ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ