അ​ബു​ദാ​ബി അ​ന്താ​രാ​ഷ്ട്ര യു​വ​സ​മ്മേ​ള​നം മാ​ർ​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി
Tuesday, December 10, 2019 10:54 PM IST
ദ​മാം: സാ​മൂ​ഹി​ക സൗ​ഹാ​ർ​ദ​ത്തി​നു വേ​ണ്ട പ​ന്ത്ര​ണ്ടി​ന മാ​ർ​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി​കൊ​ണ്ട് ലോ​ക മു​സ്ലിം ക​മ്മ്യൂ​ണി​റ്റി കൗ​ണ്‍​സി​ൽ സം​ഘ​ടി​പ്പി​ച്ച ആ​ദ്യ​ത്തെ അ​ന്താ​രാ​ഷ്ട്ര യൂ​ത്ത് ഫോ​റം അ​ബു​ദാ​ബി​യി​ൽ സ​മാ​പി​ച്ചു.

ന്ധ​ഭാ​വി നേ​താ​ക്ക​ളെ കെ​ട്ടി​പ്പ​ടു​ക്കു​ക, പ്ര​തി​ബ​ദ്ധ​ത, സ​മ​ഗ്ര​ത, പു​തു​മ’ എ​ന്നീ പ്ര​മേ​യ​ത്തി​ൽ ന​ട​ന്ന ദ്വി​ദി​ന സ​മ്മേ​ള​ന​ത്തി​ൽ വി​വി​ധ അ​മു​സ്ലിം രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 250 ല​ധി​കം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു. മു​സ്ലിം സ​മു​ദാ​യ​ങ്ങ​ളു​ടെ വെ​ല്ലു​വി​ളി​ക​ളെ​യും അ​വ​സ​ര​ങ്ങ​ളെ​യും സം​ബ​ന്ധി​ച്ചു ന​ട​ക്കു​ന്ന സി​ന്പോ​സി​യ​ത്തി​ൽ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​മു​ഖ ന​യ​ത​ന്ത്ര വി​ദ​ഗ്ധ​ർ, നേ​താ​ക്ക​ൾ, പ​ണ്ഡി​ത​ർ, ക​ലാ​കാ​ര·ാ​ർ, യു​വ വ്യ​വ​സാ​യി​ക​ൾ, ആ​ക്ടി​വി​സ്റ്റു​ക​ൾ, യു​വ നേ​താ​ക്ക​ൾ സം​ബ​ന്ധി​ച്ചു.

കു​ടും​ബ മൂ​ല്യ​ങ്ങ​ളും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും, മു​സ്ലീം സ​മു​ദാ​യ​ങ്ങ​ളു​ടെ വെ​ല്ലു​വി​ളി​ക​ളും അ​വ​സ​ര​ങ്ങ​ളും, സ​മൂ​ഹ​ത്തെ ന​യി​ക്കാ​നു​ള്ള യു​വാ​ക്ക​ളു​ടെ ക​ഴി​വ്, യ​ഥാ​ർ​ത്ഥ യു​വ​ജ​ന ശാ​ക്തീ​ക​ര​ണം കൈ​വ​രി​ക്കു​ക, സാ​മൂ​ഹ്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ സു​സ്ഥി​ര​ത സൃ​ഷ്ടി​ക്കു​ക, ക​ഴി​വു​ക​ൾ വ​ള​ർ​ത്തി​യെ​ടു​ക്കു​ക​യും ശാ​സ്ത്രീ​യ​മാ​യി നേ​താ​ക്ക​ളെ ത​യാ​റാ​ക്കു​ക​യും ചെ​യ്യു​ക, സ​മൂ​ഹ പ​ങ്കാ​ളി​ക​ളു​മാ​യി സം​യു​ക്ത​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ഒ​രു ഇ​ടം സൃ​ഷ്ടി​ക്കു​ക, സ​മൂ​ഹ​ത്തി​ലെ ആ​വ​ശ്യ​ക​ത​ക​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്ന​തി​ന് മ​ത വ്യ​വ​ഹാ​ര​ങ്ങ​ൾ പ​രി​ഷ്ക​രി​ക്കു​ക, സ​മൂ​ഹ​ങ്ങ​ളു​ടെ സ്വ​കാ​ര്യ​ത​ക്ക് പ്രാ​ധാ​ന്യം ന​ൽ​കു​ക, ഇ​സ്ലാ​മി​ന്‍റെ​യും മു​സ്ലിം​ക​ളു​ടെ​യും പ്ര​തി​ച്ഛാ​യ ശ​രി​യാ​ക്കാ​ൻ മാ​ധ്യ​മ​ങ്ങ​ളെ ഉ​പ​യോ​ഗി​ക്കു​ക തു​ട​ങ്ങി​യ ശു​പാ​ർ​ശ​ക​ളാ​ണ് സ​മ്മേ​ള​നം അം​ഗീ​ക​രി​ച്ച​ത്.

ലോ​ക​ത്തെ സ​ഹി​ഷ്ണു​ത​ക്കും സ​മാ​ധാ​ന​ത്തി​നു​മാ​യി നി​ല​കൊ​ള്ളു​ന്ന രാ​ജ്യ​ങ്ങ​ളി​ലെ മു​സ്ലിം യു​വാ​ക്ക​ളെ അ​വ​രു​ടെ സ​മൂ​ഹ​ങ്ങ​ളി​ൽ നേ​തൃ​ത്വ​പ​ര​മാ​യ ചു​മ​ത​ല​ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ പ്രാ​പ്ത​രാ​ക്കു​ക​യെ​ന്ന​താ​ണ് സ​മ്മേ​ള​നം ല​ക്ഷ്യം വെ​ച്ച​ത് ടി​ഡ​ബ്ല്യു​എം​സി​സി ചെ​യ​ർ​മാ​ൻ ഡോ. ​അ​ലി റാ​ഷി​ദ് അ​ൽ നു​ഐ​മി പ​റ​ഞ്ഞു.

ആ​ഗോ​ള യൂ​ത്ത് ഫോ​റ​ത്തി​നാ​യി ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ അ​മു​സ്ലിം രാ​ജ്യ​ങ്ങ​ളി​ലെ നി​ര​വ​ധി നേ​താ​ക്ക​ൾ ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ അ​ബു​ദാ​ബി​യി​ലെ വേ​ദി​യി​ലെ​ത്തി. അ​നു​ഭ​വ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​സ്ലീം സ​മു​ദാ​യ​ങ്ങ​ൾ​ക്ക് സ​മൃ​ദ്ധ​മാ​യ ഭാ​വി സൃ​ഷ്ടി​ക്കു​ന്ന​തി​ന് മു​സ്ലീം സ​മു​ദാ​യ​ങ്ങ​ളി​ലെ യു​വാ​ക്ക​ൾ​ക്കാ​യി ഒ​രു ജ​ന​റ​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ് സ്ഥാ​പി​ക്ക​ണ​മെ​ന്ന് യു​വാ​ക്ക​ൾ യൂ​ത്ത് ഫോ​റ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഭാ​വി നേ​താ​ക്ക​ളെ കെ​ട്ടി​പ്പ​ടു​ക്കു​ക: പ്ര​തി​ബ​ദ്ധ​ത, സ​മ​ഗ്ര​ത, പു​തു​മ എ​ന്ന പ്ര​മേ​യ​ത്തി​ൽ വേ​ൾ​ഡ് മു​സ്ലിം ക​മ്യൂ​ണി​റ്റി കൗ​ണ്‍​സി​ൽ (ടി​ഡ​ബ്ല്യു​എം​സി​സി) ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ ഫി​ജി ദ്വീ​പു​ക​ൾ മു​ത​ൽ ഉ​റു​ഗ്വേ, ബ്ര​സീ​ൽ വ​രെ​യും ന്യൂ​സി​ലാ​ന്‍റ് മു​ത​ൽ എ​സ്റ്റോ​ണി​യ, ലി​ത്വാ​നി​യ വ​രെ​യു​മു​ള്ള ലോ​ക​ത്തെ അ​മു​സ്ലിം രാ​ജ്യ​ങ്ങ​ളി​ലെ മു​സ്ലിം സ​മു​ദാ​യ​ങ്ങ​ളി​ലെ നേ​താ​ക്ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് 250 ഓ​ളം പേ​രാ​ണ് ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്.

റിപ്പോർട്ട് : അ​നി​ൽ സി ​ഇ​ടി​ക്കു​ള