കെഎം​സി​സി പ​ബ്ലി​ക് ലൈ​ബ്ര​റി സ​മ്മേ​ള​ന ന​ഗ​റി​ൽ പു​സ്ത​കം സ്വീ​ക​രി​ക്കും
Tuesday, December 10, 2019 10:52 PM IST
ദു​ബാ​യ്: കെഎം​സി​സി ആ​രം​ഭി​ക്കു​ന്ന ലൈ​ബ്ര​റി​ക്ക് "ഒ​രു വ്യ​ക്തി​യി​ൽ നി​ന്ന് ഒ​രു പു​സ്ത​കം, ഒ​രു സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് ഒ​രു കി​റ്റ് പു​സ്ത​കം​' എ​ന്ന സ​ന്ദേ​ശ​വു​മാ​യി പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്ന് പു​സ്ത​കം സ്വീ​ക​രി​ക്കു​ന്ന​തി​ന് ഡി​സം​ബ​ർ 13 ന് ​ദു​ബാ​യ് കെ.​എം​സി​സി സം​ഘ​ടി​പ്പി​ക്കു​ന്ന ദു​ബാ​യ് പോ​ലീ​സ് അ​ക്കാ​ദ​മി ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന നാ​ൽ​പ​ത്തി​യെ​ട്ടാ​മ​ത് ദേ​ശീ​യ​ദി​നാ​ഘോ​ഷ- നാ​ലാ​പ​ത്തി​യ​ഞ്ചാ​മ​ത് കെ.​എം​സി​സി വാ​ർ​ഷി​കാ​ഘോ​ഷ സ​മ്മേ​ള​ന​ത്തി​ൽ കൗ​ണ്ട​ർ തു​റ​ക്കും. സ​മ്മേ​ള​ന​ത്തി​നെ​ത്തു​ന്ന​വ​ർ​ക്കു പു​സ്ത​ക​ങ്ങ​ൾ കൗ​ണ്ട​റി​ൽ ന​ൽ​കാം.

യോ​ഗം ദു​ബാ​യ് കെ.​എം​സി​സി പ്ര​സി​ഡ​ൻ​റ് ഇ​ബ്രാ​ഹിം എ​ളേ​റ്റി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ വേ​ങ്ങ​ര പ​ദ്ധ​തി​ക​ൾ വി​ശ​ദീ​ക​രി​ച്ചു. കാ​ദ​ർ​കു​ട്ടി ന​ടു​വ​ണ്ണൂ​ർ ച​ർ​ച്ച​ക്ക് തു​ട​ക്കം കു​റി​ച്ചു. ലൈ​ബ്ര​റി ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഷ്റ​ഫ് കൊ​ടു​ങ്ങ​ല്ലൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സീ​സ് സ​ബീ​ൽ ഖി​റാ​അ​ത് ന​ട​ത്തി. ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഇ.​ആ​ർ അ​ലി​മാ​സ്റ്റ​ർ സ്വാ​ഗ​ത​വും അ​സീ​സ് പ​ന്നി​ത്ത​ടം ന​ന്ദി​യും പ​റ​ഞ്ഞു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0568173642, 0503767871

റി​പ്പോ​ർ​ട്ട്: നി​ഹ്മ​ത്തു​ള്ള ത​യ്യി​ൽ